കടല്‍ക്കൊല കേസില്‍ വിദേശ മന്ത്രാലയം ഇറ്റലിക്ക് നല്കിയ ഉറപ്പില്‍ അവ്യക്തത: ആഭ്യന്തര മന്ത്രാലയം വിദേശ മന്ത്രാലയത്തോട് വിശദാംശങ്ങള്‍ തേടി
കടല്‍ക്കൊല കേസില്‍ വിദേശകാര്യ മന്ത്രാലയം ഇറ്റലിക്കു നല്കിയ ഉറപ്പിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ് നിലനില്‍ക്കുന്നതിനാല്‍ നാവികര്‍ക്കെതിരെ വധശിക്ഷ നല്കുന്ന കുറ്റം ചുമത്തണോ എന്നതു സംബന്ധിച്ച അവ്യക്തത തുടരുന്നതിനാലാണ് വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടത്. നിലവില്‍ സുവാ നിയമ പ്രകാരം വധശിക്ഷക്ക് കേസെടുക്കാമെങ്കിലും വിദേശ മന്ത്രാലയം ഇറ്റലിക്കു നല്കിയ ഉറപ്പ് ഇതിനു തടസ്സമാകും.
അതിനിടെ കടല്‍ക്കൊല കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടി. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതു വരെ കാത്തിരിക്കണോ എന്നതില്‍ വ്യക്തതയ്ക്കു വേണ്ടിയാണ് നിയമോപദേശം തേടിയത്. ഇതനുസരിച്ച് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി എന്‍.ഐ.എ അറിയിച്ചു. നാവികര്‍ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുന്നതിന്റെ സാധ്യതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അറ്റോര്‍ണി ജനറല്‍ നല്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് എന്‍.ഐ.എയുടെ തീരുമാനം. ഇതിനിടെ നാവികര്‍ ദില്ലിയിലെ ചാണക്യപുരി പൊലീസ് സ്റ്റേഷില്‍ ഹാജരായി ഒപ്പിട്ടു. കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരമില്ലെന്നായിരുന്നു ഇറ്റലിയുടെ അഭിഭാഷകന് ഇന്നലെ സുപ്രീംകോടതിയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha