സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പ്രധാനമന്ത്രി
ടു.ജി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി)മുന്പില് ഹാജരാകില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് വ്യക്തമാക്കി. ഇടപാടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നും എല്ലാ രേഖകളും സമിതിക്ക് മുന്പില് ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജെപിസിക്ക് മുമ്പാകെ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും വിളിച്ചു വരുത്തണമെന്ന് ജെ.പി.സി അംഗവും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതകയും ചെയ്തിരുന്നു. പി.സി. ചാക്കോയാണ് ജെപിസിയുടെ ചെയര്മാന്. പ്രതികളെ സംരക്ഷിക്കാനാണ് ചാക്കോ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha