സ്ത്രീധനമായി വണ്ടിയോ, കാശോ, സ്വര്‍ണ്ണമോ വേണ്ട ; ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാൻ വരൻ ചോദിച്ചത് മറ്റൊന്ന്
സ്ത്രീധനമായി വണ്ടിയോ, കാശോ അല്ലെങ്കില്‍ സ്വര്‍ണ്ണമോ വരന്‍റെ വീട്ടുകാര്‍ ചോദിക്കുന്നത് നിങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ നല്കിയാല്‍ മതിയെന്ന പ്രഖ്യാപനത്തോടെ ഗ്രാമത്തിലെ യുവാക്കള്‍ക്കിടയില്‍ താരമായിരിക്കുകയാണ് അധ്യാപകന്‍ കൂടിയായ സരോജ് കാന്ത ബിശ്വാള്‍ എന്ന ചെറുപ്പക്കാരന്‍.
ഒറീസയിലെ കേദരാപാടാ ജില്ലയിലെ ബല്‍ഭദ്രപൂര്‍ ഗ്രാമത്തിലാണ് സംഭവം. അവിടത്തെ ഒരു അധ്യാപകനാണ് ഈ താരം. ഒരുപാട് ആഡംബരമായ വിവാഹം സരോജിന്‍റെ സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നുവെന്നത് ഒരു സത്യമായിരുന്നു. വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്‍റെ വീട്ടുകാരോട് സരോജ് ആവശ്യപ്പെട്ടത് 1001 വൃക്ഷത്തൈകള്‍ നല്കിയാല്‍ മതിയെന്നാണ്. ഇതല്ലാതെ മറ്റൊരു നിബന്ധനയും സരോജിനുണ്ടായിരുന്നില്ല.
സരോജ് 'ഒരു മരം ഒരു കൂട്ട്' ലെ അംഗമാണ്. സ്ത്രീധനസമ്പ്രദായത്തോട് തനിക്കെതിര്‍പ്പാണെന്നും, കുട്ടിക്കാലം മുതല്‍ക്കേ താനൊരു പ്രകൃതി സ്‌നേഹിയായിരുന്നുവെന്നും. അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ വധുവിന് സമ്മാനമായി 1001 വൃക്ഷത്തൈകള്‍ നല്കിയാല്‍ മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. ഈ ആഗ്രഹത്തിന് വധുവിന്‍റെകൂടി സമ്മതമായപ്പോള്‍ സരോജിന് വളരെ സന്തോഷമായി. സരോജിന്‍റെ വധു രശ്മിരേഖയും അധ്യാപികയാണ്.
22 ജൂണില്‍ അവരുടെ കല്യാണം വധുഗൃഹത്തില്‍ വച്ച് വളരെ ലളിതമായ രീതിയില്‍ നടന്നപ്പോള്‍ പറഞ്ഞുറപ്പിച്ച വാക്കുപോലെ ഒരു ട്രക്കില്‍ നിറയെ ചെടികള്‍ വധുഗൃഹത്തില്‍ നിന്നും സരോജിന് സമ്മാനമായി കൊടുത്തു. അതില്‍ കൂടുതലും ഫലവൃക്ഷത്തൈകള്‍ ആയിരുന്നു. വിവാഹത്തിന്‍റെ ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കിയിട്ട് ഈ ഫലവൃക്ഷത്തൈകള്‍ എല്ലാവര്‍ക്കുമായി സരോജ് വീതിച്ചു നല്‍കുകയും ചെയ്തു.
'മരങ്ങള്‍ നടൂ പ്രകൃതിയെ രക്ഷിക്കൂ' എന്ന സന്ദേശം ഞാന്‍ എല്ലാവര്‍ക്കും നല്‍കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന് ഏറ്റവും നല്ല സാഹചര്യം തന്‍റെ വിവാഹമാണെന്നും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ട് സരോജ് പറഞ്ഞു.
https://www.facebook.com/Malayalivartha