Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 70 ആയി

06 APRIL 2013 11:45 PM IST
മലയാളി വാര്‍ത്ത.

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 70 ആയി. മുംബൈയിലെ താനെയിലാണ്‌ ഏഴുനില കെട്ടിടം തകര്‍ന്നത്‌. അറുപതിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. ഇന്നലെ വൈകുന്നേരം 6.30-ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലു നിലകളില്‍ മാത്രമാണ്‌ താമസക്കാരുണ്ടായിരുന്നത്‌. മുകള്‍ നിലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. രാത്രി വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്‌. രാവിലെ എട്ടിന്‌ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയം തോന്നിയതിനാല്‍ തെരച്ചില്‍ തുടരുകയായിരുന്നു. ഇനിയും നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാവുമെന്നാണ്‌ സൂചന.

അതേസമയം കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക്‌ പോലീസ്‌ കേസെടുത്തു. കെട്ടിടനിര്‍മാണത്തിലെ പാകപ്പിഴയാണ്‌ അപകടത്തിനു കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഈ മേഖലയില്‍ ഇത്തരം നിരവധി കെട്ടിടങ്ങളുണ്ട്‌. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്‌. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (26 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (45 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (12 hours ago)

Malayali Vartha Recommends