ഫിലിപ്പൈന്‍സ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍; തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും അടച്ചു
ഫിലിപ്പൈന്‍സ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍. ഹഗുപിറ്റ് എന്ന ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മധ്യ ഫിലിപ്പൈന്‍സിലെ തീരദേശ ഗ്രാമങ്ങളില്‍ നിന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളെ ഒഴിപ്പിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റില്‍ ആയിരങ്ങള്‍ മരിച്ചിരുന്നു.2013 നവംബറിലുണ്ടായ യോലാന്റ ചുഴലിക്കാറ്റില്‍ ഏഴായിരത്തിലധികം പേര്‍ മരിക്കുകയും നാല് ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആഞ്ഞടിച്ച ഹയ്യന്‍(യോലാന്റ) കൊടുങ്കാറ്റ് ഇക്കൊല്ലവും രംഗപ്രവേശം ചെയ്യുകയാണെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കുന്നതാണ് നല്ലതെന്നും യോലാന്റ കൊടുങ്കാറ്റിന്റെ സമയത്തുള്ള അവസ്ഥയിലൂടെ വീണ്ടും പോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് ദ്വീപുകളിലേക്കുള്ള എല്ലാ തുറമുഖങ്ങളും അടച്ചു പൂട്ടി. ഇതോടെ 2000ത്തിലധികം യാത്രക്കാര്‍ രാജ്യത്തിന്റെ തലസ്ഥാനമായ മനിലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫിലിപ്പൈന്‍ എയര്‍ലൈന്‍സും സെബു പസഫിക്കും തെക്കന്‍ ഫിലിപ്പൈന്‍സിലേക്കും മധ്യ ഫിലിപ്പൈന്‍സിലേക്കുമുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha