യുഡിഎഫ് അധികാരത്തില് ഇരുന്നപ്പോള് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല ; എല്ഡിഎഫ് വന്നപ്പോള് സ്വര്ണത്തിനായി കേരളത്തെ വഞ്ചിച്ചു; ശ്രീധരന് കേരളത്തിന്റെ അഭിമാന പുത്രനാണ്; അദ്ദേഹം ലോകത്തിന് പ്രചോദനമാണെന്നും നരേന്ദ്ര മോദി
പാലക്കാട്ടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില് എല്ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ഡിഎഫ്-യുഡിഎഫ് ഫിക്സഡ് മത്സരം ഇത്തവണ കേരളം തള്ളുമെന്നദ്ദേഹം പറഞ്ഞു .
യുവ വോട്ടര്മാര് എല്ഡിഎഫിലും യുഡിഎഫിലും നിരാശരാണ്. പുതിയ വോട്ടര്മാര് ഇരുമുന്നണികളുടെയും മാച്ച് ഫിക്സിംഗ് മത്സരത്തെ എതിര്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫും എല്ഡിഎഫും വ്യത്യസ്ത പേരുകളാണെങ്കിലും ചെയ്യുന്നത് ഒരേ പ്രവൃത്തിയാണ് . പശ്ചിമ ബംഗാളില് സിപിഎമ്മും കോണ്ഗ്രസും ഒരു മുന്നണിയായാണ് നില്ക്കുന്നത്.
യുഡിഎഫ് അധികാരത്തില് ഇരുന്നപ്പോള് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ലെന്നും എല്ഡിഎഫ് വന്നപ്പോള് സ്വര്ണത്തിനായി കേരളത്തെ വഞ്ചിച്ചുവെന്നും മോദി.
ഇരു മുന്നണികളും പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. നിരപരാധികളായ ഭക്തരെ എല്ഡിഎഫ് സര്ക്കാര് ആക്രമിക്കുകയുണ്ടായി. ഇതില് യുഡിഎഫ് മൗനം പാലിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
രാജ്യം നേരിടുന്നത് പ്രധാനമായും അഞ്ചു രോഗങ്ങളാണ്. അഴിമതി, ജാതീയത, വര്ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്വത്കരണം എന്നിവയാണെന്ന് മോദി പറഞ്ഞു.
എല്ലാവരുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമം. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരുമായും ബന്ധപ്പെടുന്നതാണ് ബിജെപി കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരനെയും പ്രധാനമന്ത്രി പുകഴ്ത്തി. ശ്രീധരന് കേരളത്തിന്റെ അഭിമാന പുത്രനാണ്. അദ്ദേഹം ലോകത്തിന് പ്രചോദനമാണെന്നും മോദി അദ്ദേഹത്തെ കുറിച്ച് പറഞ്ഞു.
https://www.facebook.com/Malayalivartha