സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര്‍ജ് അപമാനിച്ചത്; രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര്‍ജ് അപമാനിച്ചത്. സ്ത്രീവിരുദ്ധത ഇടതുനയമാണ്.
ജോയ്‌സിന്റെ മനോവൈകൃതമാണ് ഇത്തരം ഒരു പരാമര്‍ശത്തിന് ആധാരം.സിപിഎമ്മിന് സ്ത്രീസുരക്ഷ വെറും വാക്കുകളില്‍ മാത്രമാണുള്ളതെന്നതിന്റെ ഒടുവിലത്തെ തെളിവാണിത്.
എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാഘവനും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ രമ്യാഹരിദാസിനെതിരെ നടത്തിയിരുന്നു.
ജോയ്‌സ് നടത്തിയ അശ്ലീല പരാമര്‍ശത്തെ പിന്തുണയ്ക്കുന്ന എംഎം മണിയും സ്ത്രീത്വത്തെ തുടര്‍ച്ചായി അധിക്ഷേപിക്കുന്ന വ്യക്തിയാണ്. രാഹുല്‍ ഗാന്ധിയുടെ മഹത്വം തിരിച്ചറിയാനുള്ള വിവേകവും അറിവും ഇല്ലാതെ പോയത് കൊണ്ടാണ് ഇത്തരം ഒരു പരാമര്‍ശം ജോയ്‌സ് നടത്തിയത്.
പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തിപിടിക്കേണ്ട രാഷ്ട്രീയ അന്തസ്സും സഭ്യതയും ഇടതുപക്ഷ നേതാക്കള്‍ക്ക് നഷ്ടമായി. ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിന് എതിരെ ശക്തമായി പ്രതികരിക്കാന്‍ ഇടതുപക്ഷ സഹയാത്രികരായ വനിതകള്‍ രംഗത്ത് വരണമെന്നും ജോയ്‌സ് ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്.
രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം. ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർശം നടത്തിയിരിക്കുന്നത് . എന്നാൽ പ്രസ്താവനയിൽ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു.
രാഹുല്‍ഗാന്ധിക്കെതിയുടെ കോളജ് സന്ദര്‍ശത്തിനെതിരെ അശ്ലീല പ്രസ്താവന നടത്തിയ മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജ്ജ് നടത്തിയത്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് ഈ മ്‌ളേഛമായ പ്രസ്താവന നടത്തിയതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെ മനോഭാവം എത്ര തരം താഴ്ന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha