ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട് പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്; കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാം; തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിന് കിടിലൻ പ്രതികരണം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട് പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണെന്നും കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം തിരിച്ചടിച്ചു.
കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പി ക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് നയങ്ങള്‍ തീവ്രമാക്കി നടപ്പാക്കി. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്നതിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ് . കോണ്‍ഗ്രസ് നയങ്ങള്‍ കുറച്ചുകൂടെ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി ചെയ്യുന്നത് .
വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നു . കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറായില്ല. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് നീക്ക് പോക്കിന്റെ ഭാഗമായാണ്. ഇക്കാര്യം ഒ രാജഗോപാല്‍ തുറന്നു പറഞ്ഞു. യുഡിഎഫ് അന്വേഷണ കമ്മീഷനും ഇത് ശരിവെച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നടപടിയില്ല. ഈ കോണ്‍ഗ്രസ് എങ്ങനെ ബിജെപിയെ പ്രതിരോധിക്കും? പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല. എന്നാല്‍, ലീഗ് സ്ഥാനാര്‍ഥി പറയുന്നത് പൗരത്വ ദേദഗതി നിയമം നടപ്പാക്കാന്‍ ഫോറം പൂരിപ്പിച്ച് നല്‍കുമെന്ന്.
ഗുരുവായൂരില്‍ ബിജെപി വോട്ടു വാങ്ങാന്‍ ശ്രമം. അതിനായാണ് ലീഗ് സ്ഥാനാര്‍ഥി ഇങ്ങനെ പറഞ്ഞത്. ബിജെപി എം പി ലീഗ് സ്ഥാനാര്‍ഥി ഗുരുവായൂരില്‍ ജയിക്കണമെന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രചാരണ തുടക്കവും ഒടുക്കവും വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു. എല്ലായിടത്തും യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമുണ്ടാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ നീക്കം നടക്കുന്നു. കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഇത് ചെയ്യുന്നു.കാരണം അവര്‍ നടപ്പാക്കുന്നത് ആര്‍ എസ് എസ് നിലപാടാണ്.
മതനിരപേക്ഷത സംരക്ഷണ പോരാട്ടത്തിന് മുന്നില്‍ എല്‍ഡിഎഫാണ്.ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha