എൽ ഡി എഫും യു ഡി എഫും ജനവിരുദ്ധരും ജനദ്രോഹികളുമാണ്; അവർക്ക് നിലനിൽക്കണമെങ്കിൽ നുണ പറയണം; രാജഗോപാൽ പിടിച്ച വോട്ടും ഞാൻ പിടിക്കുന്ന വോട്ടും ജനങ്ങളുടെ അംഗീകാരമാണ്; ജനങ്ങളോട് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല; തുറന്നടിച്ച് കുമ്മനം രാജശേഖരൻ
തെരഞ്ഞെടുപ്പ് വീര്യത്തെ കുറിച്ച് പ്രതികരിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് നടക്കുന്നത് ത്രികോണ പോരാട്ടമാണെന്ന് മുതിർന്ന അദ്ദേഹം പറഞ്ഞു. കേരളം മുഴുവൻ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.
രണ്ട് കൂട്ടരും ആര് ജയിക്കണമെന്നല്ല ബി.ജെ.പി തോൽക്കണമെന്നാണ് പറയുന്നത്. എന്നാൽ അമ്പത് ശതനമാനത്തിലധികം വോട്ട് നേടി ബി.ജെ.പി ജയിക്കുമെന്ന് കുമ്മനം ചൂണ്ടിക്കാണിച്ചു
എൽ ഡി എഫും യു ഡി എഫും ജനവിരുദ്ധരും ജനദ്രോഹികളുമാണ്. അവർക്ക് നിലനിൽക്കണമെങ്കിൽ നുണ പറയണം. രാജഗോപാൽ പിടിച്ച വോട്ടും ഞാൻ പിടിക്കുന്ന വോട്ടും ജനങ്ങളുടെ അംഗീകാരമാണ്.
ജനങ്ങളോട് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല. ജനങ്ങൾക്കിടയിൽ തനിക്ക് നല്ല മതിപ്പുണ്ട്. വർഗീയ വിദ്വോഷമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, തന്റെ പേരിൽ വർഗീയ ലഹള നടത്തിയതിന് കേസുമില്ലെന്നും കുമ്മനം പറഞ്ഞു.
എൽ ഡി എഫും യു ഡി എഫുമാണ് ഇവിടെ വർഗീയ ലഹളകൾക്ക് നേതൃത്വം കൊടുത്തതെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടുകളുണ്ട്. അവർക്ക് അതിൽ നിന്ന് തലയൂരാനാകില്ല.
ക്രിസ്‌ത്യാനികളേയും മുസ്ലീമുകളേയും തമ്മിലടിപ്പിച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തുന്നവരാണ് ഇരുമുന്നണികളും. തന്നെ കൊണ്ട് അതിനു കഴിയില്ലെന്നും ഒരു മതമേലദ്ധ്യക്ഷന്മാരും താൻ വർഗീയവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
നേമം ഗുജറാത്തല്ല ഗാന്ധിജിയുടെ ഇന്ത്യയാണെന്ന കെ മുരളീധരന്റെ പ്രസ്താവനയ്‌ക്ക് കുമ്മനത്തിന്റെ മറുപടി ഇങ്ങനെ.' ഗാന്ധിജി ഗുജറാത്തിൽ ജനിച്ച് വളർന്ന ഒരാളാണ്. ഗുജറാത്ത് ഗാന്ധിജിയുടേതാണ്.
ഗുജറാത്ത് വികസനത്തിന്റെ പാതയിൽ നേട്ടം കൈവരിച്ച സംസ്ഥാനമാണ്. ഗുജറാത്തിന് കുറിച്ച് പറയുമ്പോൾ ഇങ്ങനെ ബേജാറാകേണ്ട. കോൺഗ്രസ് തകർന്ന് തരിപ്പണമായ സംസ്ഥാനമാണത്.
ഗാന്ധിജി പിറന്ന മണ്ണിൽ കോൺഗ്രസിന് ജയിക്കാൻ കഴിയാത്തത് അവർ ആത്മപരിശോധന നടത്തേണ്ടതാണ്.' ഗുജറാത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു കുമ്മനത്തിന്റെ മറുപടി.കുമ്മനം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന വി ശിവൻകുട്ടിയുടെ പ്രസ്താവനയ്‌ക്കും കുമ്മനം മറുപടി നൽകി.'
എനിക്കെതിരായ കേസ് ഒന്നുമല്ലാതായി പോയി. പക്ഷേ നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്ര് കോടതിയിൽ അദ്ദേഹത്തിന്റെ പേരിൽ ഇന്നും കേസ് നിലനിൽപ്പുണ്ട്.'നേമത്ത് അഞ്ച് വർഷത്തിനുളളിൽ രാജഗോപാൽ നടത്തിയ 400 കോടിയുടെ വികസനം അച്ചടിച്ച രേഖയാണ്.
അതിനെ ഇരുമുന്നണികളും കൗണ്ടർ ചെയ്യട്ടെ. ഒരു വർഷം 80 കോടിയുടെ വികസന പ്രവർത്തനമാണ് നടന്നിട്ടുളളത്. പക്ഷേ ചീപ്പ് പബ്ലിസിറ്രിക്ക് വേണ്ടി ഒരിടത്തും ഒ രാജഗോപാലെന്ന് എഴുതിവച്ചില്ല.
മുരളീധരന്റെ ശക്തിയും കരുത്തും എന്താണ്? അധികാരം കിട്ടാനുളള നെട്ടോട്ടത്തിലാണ് മുരളീധരൻ അദ്ദേഹത്തിന്റെ ശക്തി തെളിയിക്കുന്നത്. അതുകൊണ്ടാണ് വട്ടിയൂർക്കാവ് ഉപേക്ഷിച്ചത്.
ശക്തനാണെങ്കിൽ വടകര ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്? കുഞ്ഞാലിക്കുട്ടി രാജിവച്ചല്ലേ വന്നത്. മുരളീധരനെ ശക്തൻ ശക്തൻ എന്ന് പറയുന്നതിൽ അദ്ദേഹത്തിന് തന്നെ സംശയമുണ്ടെന്നും കുമ്മനം പരിഹസിച്ചു.
2016ൽ യു ഡി എഫുമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെങ്കിൽ 2019ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് എങ്ങനെയാണ് മൂന്നാമത് പോയത്? അതിന് സി.പി.എമ്മുകാർ ഉത്തരം നൽകിയിട്ട് താൻ 2016ലെ കാര്യം പറയാമെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha