പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്; തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്; നിലപാട് അറിയിച്ച് ഇ ശ്രീധരൻ
പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിനെ പ്രകീർത്തിച്ച് ഇ ശ്രീധരൻ.തണ്ണിത്തോട് ആത്മവിശ്വാസത്തോടെയാണ് മണ്ഡലത്തിലുള്ളത് എന്നും മറ്റു വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.
പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്. തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്.
വലിയൊരു വിഭാഗം വോട്ടർമാർ ബി.ജെ.പിയിലേക്ക് മാറും. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇപ്പോൾ തന്നെ 17.5 ശതമാനത്തോളം വോട്ട് വിഹിതമുണ്ട്. ഇത്തവണ ഇത് 10-12 ശതമാനം വർധിച്ചാൽ തന്നെ ബി.ജെ.പിക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കും.
പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നത്.
പ്രായം 88 എങ്കിലും ശ്രീധരൻ തളരാതെ ചുറുചുറുക്കോടെ പ്രചരണ രംഗത്ത് സജീവമാണ്. പാലക്കാട്ടെ കനത്ത വേനൽച്ചൂടിലും അദ്ദേഹം ഊർജ്ജസ്വലനായി പ്രവർത്തിക്കുന്നു. ഈ പ്രായത്തിൽ ഇങ്ങനെ പ്രചാരണരംഗത്ത് ചൂടോടെ നിൽക്കുമ്പോൾ അത് മറ്റുള്ളവരെ സംബന്ധിച്ച് അത്ഭുതം ഉണർത്തുന്ന കാര്യം തന്നെയാണ്.
ഈ ചൂടിനെ അതിജീവിക്കാൻ തന്റെ ശീലങ്ങൾക്ക് സാധിക്കുമെന്നാണ് ശ്രീധരൻ പറയുന്നത്. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ ആധുനികവത്കരിച്ച ശ്രീധരന് രാഷ്ട്രീയഅങ്കത്തട്ടിൽ ആദ്യത്തെ പയറ്റു ആണ്
മണ്ഡലത്തിൽ തന്റെ വിജയം ഉറപ്പാണെന്ന് വിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.
67 വർഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് സമാനമായി കൃത്യനിഷ്ടയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ശ്രീധരൻ തയ്യാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിലൊരു മാറ്റമില്ല. സമയത്തുതന്നെ എല്ലായിടത്തും എത്തണം. നേരത്തെ നിശ്ചയിച്ച കാര്യങ്ങളെല്ലാം കിറുകൃത്യമായി നടന്നിരിക്കണം. അതാണ് ചട്ടം.
പോകുന്ന വഴിയിലെല്ലാം കാറിൽ ശ്രീധരനെ തിരിച്ചറിഞ്ഞവർ കൈകൂപ്പിയും കൈ വീശിയും അഭിവാദ്യം ചെയ്തു. മണ്ഡലത്തിലെ കവലകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണരീതി ശ്രീധരനില്ല. അതുകൊണ്ടുതന്നെ എല്ലാവർക്കും മെട്രോമാനെ നേരിൽ കാണാൻ അവസരം കിട്ടുന്നില്ല.
.
സ്ഥാനാർഥിയായല്ല, തങ്ങൾ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാർഥിയെന്ന് അറിഞ്ഞത് മുതൽ ജനങ്ങളെല്ലാം ആവേശത്തിലാണ്.
വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തിൽ ശ്രീധരനോട് പറഞ്ഞു. എല്ലാവർക്കും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരൻ മറുപടി നൽകുന്നത് . സെൽഫി എടുക്കാനെത്തിയ അവസാന ആൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങുന്നത് . എല്ലാവരോടും നന്ദി പറഞ്ഞ് തിരിച്ച് കാറിലേക്ക്. .
ബഹുമാനത്തോടെ കുട്ടികൾ ശ്രീധരന് മുന്നിലെത്തി താമര കൈമാറി വേദിയിലേക്ക് സ്വീകരിച്ചു. തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് ശ്രീധരൻ ആവർത്തിച്ച് പറയുന്നുണ്ട്.
പാലക്കാടിനായുള്ള തന്റെ മാസ്റ്റർ പ്ലാനിനെക്കുറിച്ചും വോട്ടർമാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയർത്തുമെന്നും ഉറപ്പു നൽകി.
എല്ലായിടത്തും ചെറു പ്രസംഗം മാത്രം. മണ്ഡലത്തിൽ തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരം. എതിർ സ്ഥാനാർഥികളെ വിമർശിച്ച് ഒരു വാക്കുപോലും പറയില്ല. ഏറ്റവും ഒടുവിൽ തന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ടെങ്കിൽ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യർഥനയും.
.
ശ്രീധരനെ പോലൊരാൾ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങൾ ജനങ്ങളുടെ ആവശ്യമാണെന്ന് ഒരു വോട്ടർ പറഞ്ഞു. ശ്രീധരൻ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യർഥിക്കേണ്ട ആവശ്യമില്ല.
അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങൾ നൽകുമെന്നും വോട്ടർമാർ പറയുന്നു. അതേസമയം, ശ്രീധരൻ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ രീതികൾക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമർശിച്ച വോട്ടർമാരും മണ്ഡലത്തിലുണ്ട്.
രാഷ്ട്രീയത്തിൽ വന്നാൽ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും ചില വോട്ടർമാർ പ്രതികരിച്ചു. ശ്രീധരന്റെ പ്രചാരണ പ്രവർത്തനങ്ങളും മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല.
കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണിൽ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം.
എന്നാൽ, മണ്ഡലത്തിൽ ഉടനീളം പാർട്ടി പ്രവർത്തകർ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരൻ പറഞ്ഞു. തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തിൽ ശ്രീധരൻ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
.അരിയും ഭക്ഷ്യകിറ്റും സാധുക്കളായ ജനങ്ങളുടെ വോട്ടു പിടിക്കാനായുള്ള സർക്കാരിന്റെ തന്ത്രമാണ്. ഇതൊന്നുമല്ല നമുക്ക് ആവശ്യം. ഈ അരി വാങ്ങാനുള്ള സ്ഥിതിയിൽ സർക്കാർ ജനങ്ങളെ എന്തിന് എത്തിച്ചുവെന്ന് ആലോചിക്കണം. ഇത് സർക്കാരിന്റെ പരാജയമാണ്.
ജനങ്ങൾ കൈയും നീട്ടി യാചിച്ചു നിൽക്കേണ്ട എന്താവശ്യമാണുള്ളത്. ഇടത്-വലത് മുന്നണികൾ ഇത്രകാലം ഭരിച്ചിട്ടും നാട്ടിലെ സ്ഥിതി ഇതാണ്. സർക്കാരാണ് ഇതെല്ലാം കൊടുക്കുന്നതെന്നാണ് അവരെല്ലാം പറഞ്ഞു നടക്കുന്നത്. സർക്കാരിന് എവിടെനിന്നു പണം കിട്ടി? ജനങ്ങളുടെ നികുതി പണമല്ലേ ഇതിനെല്ലാം ഉപയോഗിക്കുന്നത്.
അതല്ലെങ്കിൽ കടം വാങ്ങിയാണ് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതിന്റെയെല്ലാം ആവശ്യമുണ്ടോ/ പാർട്ടിയുടെ പേര് വർധിപ്പിക്കാൻ വേണ്ടി വെറുതേ കടം വരുത്തിവയ്ക്കുകയാണ്. ഞാൻ പൂർണമായും ഇതിനെതിരാണ്.
https://www.facebook.com/Malayalivartha