മഅദനിക്ക് ജാമ്യം നല്‍കരുതെന്ന കര്‍ണാട സര്‍ക്കാരിന്റെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടി
നായര്‍-ഈഴവ സമുദായങ്ങളുമായി അടുക്കാനാവാത്ത വിധം അകന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇസ്ലാം വിശ്വാസികളില്‍ നിന്നും അകലുന്നു. നായര്‍-ഈഴവ വിഭാഗങ്ങളുമായി അകലാന്‍ കാരണം സര്‍ക്കാരിന്റെ ചെയ്‌തികളായിരുന്നെങ്കില്‍ മുസ്ലീം വിഭാഗങ്ങളുമായുള്ള അകല്‍ച്ചയില്‍ കേരള സര്‍ക്കാര്‍ നിരപരാധികളാണ്. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅദനിക്ക് ജാമ്യം അനുവദിക്കരുതെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തില്‍ യു.ഡി.എഫിന് വിനയായത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി മഅദനിയുടെ പേരില്‍ 57 കേസുകളുണ്ടെന്ന് ഇന്നലെ പ്രോസിക്യൂഷന്‍ വാദിച്ചു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മഅദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അമ്പതു കഴിഞ്ഞ ആര്‍ക്കും വരാനിടയുള്ള അസുഖങ്ങള്‍ മാത്രമാണുള്ളതെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
ബംഗലൂരു സ്‌ഫോടനക്കേസിലെ 31ാം പ്രതിയാണ് മഅദനി. ബി.ജെ.പി സര്‍ക്കാര്‍ പോലും ഇത്രയും രൂക്ഷമായ ഭാഷയില്‍ മഅദനിയെ വിമര്‍ശിച്ചിട്ടില്ല. മഅദനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ഇടവേളക്ക് ശേഷം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മഅദനിക്ക് ജാമ്യം കിട്ടുമെന്ന് കേരളീയര്‍ പ്രതീക്ഷിച്ചിരുന്നു. കര്‍ണാടകത്തിലെ മലയാളിയായ ആഭ്യന്തരമന്ത്രി മഅദനിയുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുമെന്ന് കേരള നേതാക്കള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇടിവെട്ടേറ്റതുപോലെ പ്രോസിക്യൂഷന്‍ തങ്ങളുടെ പഴയ നിലപാട് ബലപ്പെടുത്തിയത്.
മഅദനിയുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലീം ലീഗ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മഅദനിക്ക് ജാമ്യം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ലീഗ് അണികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്. പിണറായിയും ചെന്നിത്തലയും മാപ്പു പറയണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ മാറിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ മാറ്റമുണ്ടാകാത്തതാണ് മഅദനി വിഷയത്തില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ സര്‍ക്കാര്‍, ഉദ്യോഗസ്ഥതലത്തില്‍ കാര്യമായ അഴിച്ചു പണികളൊന്നും നടത്തിയിരുന്നില്ല. കോടതികളില്‍ പഴയ പ്രോസിക്യൂട്ടര്‍മാരാണ് തുടരുന്നത്. എന്നാല്‍ ഇതൊന്നും സാധാരണക്കാര്‍ വിശ്വസിക്കുന്നില്ല.
https://www.facebook.com/Malayalivartha