നാണംകെട്ട നടപടി, ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങും, ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വി.എസ്
രാജിയില്‍ മാണിയെ പിന്തുണച്ച ഉമ്മന്‍ ചാണ്ടിയുടെ നടപടി നാണംകെട്ടതാണെന്നും ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫിലെ ഭിന്നത മുതലെടുക്കാന്‍ എല്‍.ഡി.എഫിന് താല്‍പര്യമില്ല. എന്നാല്‍ ബാര്‍ കോഴ കേസില്‍ പുറത്തുവന്ന വിവരങ്ങള്‍ പരിശോധിക്കണം. ഇവ പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും വി.എസ് പറഞ്ഞു
കൈക്കൂലി കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കത്തുകൊടുത്തിട്ടും വിജിലന്‍സ് അന്വേഷിച്ചില്ല. ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പിലൂടെ രണ്ടു ലക്ഷത്തില്‍പരം സഹോദരിമാരെ വെള്ളാപ്പള്ളി കബളിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവുകള്‍ തന്റെ കയ്യില്‍ ലഭിച്ചിട്ടുണ്ട്. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന രമേശ് ചെന്നിത്തലയുടെ വാഗ്ദാനം വാക്കുകളില്‍ ഒതുങ്ങുകയാണ്. അതിനാല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha