ബാര്‍ കേസില്‍ ഒരു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതി ശരിയല്ലെന്ന് പി.ജെ കുര്യന്‍
ബാര്‍ കോഴക്കേസില്‍ ഒരു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതി ശരിയല്ലെന്ന് പി.ജെ കുര്യന്‍ വിമര്‍ശിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് പി.ജെ കുര്യന്‍ വിമര്‍ശനം ഉന്നയിച്ചത്. ബാര്‍ കോഴ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും പി.ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി, ബീഫ് വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നിലപാട് എടുക്കാഞ്ഞത് മതേതര വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയായെന്നും നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ബാര്‍ കോഴക്കേസിലെ ഇരട്ട നീതിക്കെതിരെ നേരത്തെ കെ.എം മാണി തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തനിക്ക് കോഴ നല്‍കിയെന്നത് ബിജു രമേശിന്റെ കേട്ടുകേഴ്‌വി മാത്രമാണെന്നും ബാബുവിന് നേരിട്ട് കോഴ നല്‍കിയെന്നുമാണ് വെളിപ്പെടുത്തലെന്നും മാണി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha