ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാലും അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയും, കാലുപൊള്ളിയ കുരങ്ങന്‍ പ്രയോഗത്തിനെതിരെ വി.എസിന്റെ മറുപടി
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് നടേശനെന്നും ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയുമെന്നും വി.എസ് പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലിമമ്മൂഞ്ഞ് എന്ന കഥയിലെ കഥാപാത്രമായ മമ്മൂഞ്ഞ് കുഞ്ഞുലക്ഷ്മി ഗര്‍ഭം ധരിച്ചാല്‍ അതിന്റെ ആള് ഞമ്മളാണെന്ന് പറഞ്ഞു. പിന്നെ ഗൗരിക്കുട്ടി ഗര്‍ഭം ധരിച്ചാലും അതിന്റെ ആള് ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറയുന്നു. പക്ഷെ ഗൗരി കുട്ടി എന്നത് ആനയാണ്. ഇത്തരത്തിലാണ് വെള്ളാപ്പള്ളിയുടെ കാര്യവും. വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ ഉപമ സമാനമായി വി.എസ് പറഞ്ഞു എന്ന് അദ്ദേഹത്തോട് പറഞ്ഞ് കൊടുത്തോളൂ എന്നായിരുന്നു വി.എസ് മാധ്യമങ്ങളോട് പറഞ്ഞത്.വി.എസ്. അച്യുതാനന്ദന്റെ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടംപോലെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള മറുപടിയാണ് വി.എസ് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha