വി.എസ് വെള്ളാപള്ളി നടേശനെതിരെ കോടതിയിലേക്ക്; തനിക്ക് ഭയമില്ലെന്ന് വെള്ളാപള്ളി
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ കോടതിയിലേക്ക്. മൈക്രോഫിനാന്‍സ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് കോടതിയെ ഇന്ന് 11 മണിക്ക് നേരിട്ട് ഹര്‍ജി നല്‍കുന്നത്. തിരുവന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയെയാണ് വി.എസ് സമീപിക്കുക. വി.എസ് തെളിവ് ഹാജരാക്കട്ടെ, വി.എസ് നല്‍കുന്ന ഹര്‍ജിയില്‍ തനിക്ക് ഭയമില്ലെന്ന് വെള്ളാപള്ളി സമത്വ മുന്നേറ്റ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് പറഞ്ഞു. കാണുന്ന പച്ചയെല്ലാം കടിച്ചു നടക്കുന്ന ആളാണ് വി.എസ് പോകുന്ന വഴിക്ക് ഈ പച്ചയില്‍ ഒന്ന് കടിച്ചിട്ട് പോകാമെന്ന് കരുതിക്കാണും എന്നും വെള്ളാപള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha