ഇന്ത്യന്‍ ക്രൂഡ് വില കുത്തനെ താന്നു
ആഗോളതലത്തിലെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രൂഡ് വില 10 വര്‍ഷത്തിനിടിയിലെ ഏററവും കുറവ്. ബാരലിന് 38.61 ഡോളറാണ് നിലവിലെ വില. 2004 മുതല്‍ ഈ നിലവാരത്തിനു മുകളിലാണ് വില. കഴിഞ്ഞ മാസത്തെ ശരാശരി വില ബാരലിന് 42.50 ഡോളറായിരുന്നു. രാജ്യത്തിനാവശ്യമായ ഏതാണ്ട് 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഒന്നര വര്‍ഷമായി ആഗോളവില കുത്തനെ ഇടിയുകയാണ്. ബാരലിന് 115 ഡോളര്‍ എന്ന നിലയില്‍ നിന്ന് 41 ഡോളറായാണ് വില കുറഞ്ഞിരിക്കുന്നത്. ആവശ്യത്തെക്കാള്‍ ഉത്പാദനം കൂടിയതും വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും വില കുറയാന്‍ കാരണമായി. എന്നാല്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയില്‍ കുറവില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിസംഗമനോഭാവമാണ് കാട്ടുന്നത്. ഇതുവഴി എണ്ണ കമ്പനികള്‍ കൊള്ള ലാഭം കൊയ്യുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha