മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം: എ.കെ.ആന്റണി
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പ്രതിമാ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് അപമാനിക്കലാണ്, ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് വെളിപ്പെടുത്തമെന്ന് എ.കെ. ആന്റണി. ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയതാരാണെന്ന് വിശദീകരണം നല്‍കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നും ആന്റണി പറഞ്ഞു. സംഭവത്തില്‍ ദു:ഖമുണ്ടെന്നും ആര്‍.ശങ്കര്‍ പ്രതിമാ അനാഛാദനം വിവാദമാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍.ശങ്കര്‍ പ്രതിമാ അനാഛാദനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ചക്ക് എയര്‍പോര്‍ട്ടില്‍ അഞ്ച് മിനിട്ട് മാത്രം നല്‍കിയതും വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha