Widgets Magazine
31
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ, അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു..യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം...


ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്‍.. കേരളാ പോലീസിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍..എല്ലായിടത്തും വൈറൽ...


പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...


ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ...ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്... നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം..ഒടുവില്‍ ലോകം ഭയപ്പെടുന്ന നാശത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്..


ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹെർസി ഹലേവി; അണുബോംബുകളുടെ ശേഖരം വലുതാക്കാൻ ഇറാൻ ശ്രമം...

ശിവശങ്കർ പിണറായിക്കെതിരെ തിരിയുമോ? ഇടത് ബുജികൾ ശിവശങ്കറിനെ രക്ഷിക്കാൻ കളത്തിൽ: സോഷ്യൽ മീഡിയയിൽ അനുകൂലിച്ചുള്ള പോസ്റ്റുകളുടെ പ്രളയം....

29 MAY 2023 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും

സുരേഷ് ഗോപിക്ക് ധിക്കാരമാണ്; സിനിമാ സ്റ്റൈലിലാണ് ശരീരഭാഷ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ബോധപൂർവ്വമായ അലംഭാവമാണിത്; കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളം അഴിമതി മുക്തമായി നിലനില്‍ക്കുന്നു; ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജന സംവിധാനം ഫലപ്രദമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

പി.പി.ദിവ്യക്ക് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവ് കുരുക്കാവുമെന്ന് നിയമവൃത്തങ്ങൾ; കേസിന്റെ അന്തിമ വിധിയെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് ഉത്തരവ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കോടതി ആവർത്തിച്ച് ജാമ്യം നിഷേധിക്കുന്നത് പതിവായതോടെ അദ്ദേഹത്തെ രക്ഷിക്കാൻ സി പി എം തീരുമാനിച്ചു. സി പി എം ഔദ്യോഗികമായി ശിവശങ്കറെ സഹായിക്കില്ല.എന്നാൽ ഇടതുബുദ്ധിജീവികളെ ഉപയോഗിച്ച് ശിവശങ്കറെ സഹായിക്കാനാണ് സി പി എം ഉന്നതതലങ്ങളിൽ തീരുമാനിച്ചിരിക്കുന്നത്. ശിവശങ്കറെ ഇനിയും സഹായിക്കാതിരുന്നാൽ അദ്ദേഹം പിണറായിക്കെതിരെ രംഗത്ത് വന്നേക്കാം എന്ന ഉൾഭയമാണ് കാരണം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സമൂഹ മാധ്യമത്തിൽ ശിവശങ്കറെ അനുകൂലിച്ചുള്ള പോസ്റ്റുകളുടെ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. ഓരോന്നും വിശദമായ റിപ്പോർട്ടുകളാണ്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ വീണ്ടും നിഷേധിക്കപ്പെട്ടിരിക്കുന്നു. പുതിയതായി നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാൽമുട്ടിന്റെ പരിക്കിന് ഡോക്ടർമാർ നിർദ്ദേശിച്ച ശസ്ത്രക്രിയ ചെയ്യുന്നതിനുവേണ്ടിയുള്ള താത്ക്കാലിക ജാമ്യത്തിനായുള്ള അപേക്ഷയാണ്. ഓരോ തവണ ജാമ്യം നിഷേധിക്കപ്പെടുമ്പോഴും ശിവശങ്കർ കുറ്റാരോപിതൻ എന്നതിനപ്പുറം ഒരു കുറ്റവാളിയാണെന്നും അദ്ദേഹത്തിനെതിരെ എന്തൊക്കെയൊ തെളിവുകളുണ്ടെന്നുമുള്ള ഒരു വ്യാജ പൊതുബോധം സൃഷ്ടിക്കാൻ തത്പരകക്ഷികൾ ശ്രമിക്കുന്നുണ്ട് എന്നാണ് ശിവശങ്കറിൻെ ആരാധകരായ സി പി എം പ്രവർത്തകർ പറയുന്നത്... മാധ്യമങ്ങൾ അതിനു പ്രചാരം നൽകുന്നുമുണ്ട്.

രാഷ്ട്രീയവേദികളിൽ പതിവായി വലിയ നേതാക്കൾ മുതൽ താരപ്രചാരകർ വരെ ശിവശങ്കറിന്റെ പേരും അദ്ദേഹത്തിന്റെ മേൽ ചാർത്തിക്കൊടുത്തിട്ടുള്ള കേസുകളും വിളിച്ചു പറയുന്നത് ഈ പ്രചാരവേലയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്ക് എന്താണ് തെളിവ് എന്ന് ഉറക്കെത്തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.

 

പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള ശിവശങ്കറിന് ഉചിതമായ ഒരു ആരോഗ്യപരിപാലന കേന്ദ്രത്തിൽ ഉടനെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള അനുമതി പോലും നൽകാത്തവിധം അദ്ദേഹത്തെ തടവിലടച്ചിരിക്കുന്നത് എന്തു കുറ്റത്തിന്റെ പേരിലാണ്. മൂന്നു വർഷമായി അദ്ദേഹം കുറ്റാരോപിതനായി നിൽക്കുന്നു. ഇന്നേവരെ, ഈ നിമിഷം വരെ അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു കുറ്റത്തിനും ഒരു എള്ളിട തെളിവെങ്കിലും ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നാണ് ചോദ്യം.

ഇതിൽ വാസ്തവമുണ്ടെന്ന രീതിയിലാണ് പ്രചരണങ്ങൾ നടക്കുന്നത്. ശിവശങ്കറിനെ പ്രതിചേർത്തിട്ടുള്ള കേസുകൾ മൂന്നെണ്ണമാണ്.
ഒന്ന്- യു.എ.ഇ. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണ്ണക്കള്ളക്കടത്തു കേസ് – അതിൽ ശിവശങ്കറിനു മേലുള്ള ആരോപണം കള്ളക്കടത്തു നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നു സംശയിക്കുന്നു എന്നാണ്. കള്ളക്കടത്തിൽ പങ്കാളിയായിരുന്ന ഒരാൾ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു എന്നാണ് ശിവശങ്കർ ഫാൻസ് പറയുന്നത്. ഇതിന് തെളിവില്ലെന്നും ഫാൻസ് വാദിക്കുന്നു.

സുഹൃത്ത് അങ്ങനെ മൊഴി കൊടുത്തു എന്നതു മാത്രമാണ് സത്യമെന്ന് വാദം ഉയരുന്നു. ഇവിടെ ഫാൻസ് സ്വപ്നയെ സംശയിക്കുകയാണ്. ആ മൊഴി കൊടുത്തയാൾ തന്നെ അതിനു മുമ്പ് പലതവണ താൻ ഇക്കാര്യങ്ങൾ ശിവശങ്കറെ അറിയിക്കാതെയാണു നടത്തിയിരുന്നത് എന്ന് മൊഴി കൊടുത്തിട്ടുണ്ട്. അവരുടെ കൂട്ടുപ്രതികളും പിടിക്കപ്പെടുന്നതിന്റെ തലേദിവസം കൂടി അവർ രക്ഷപെടാനുള്ള സഹായത്തിനായി പോലും തനിക്കിതൊന്നും ശിവശങ്കറിനോട് പറയാനാകില്ലെന്നു പറഞ്ഞതായി മൊഴി നൽകിയിട്ടുണ്ട്. അതൊന്നും പരിഗണിക്കാതെയുള്ള ഒരു സംശയം..അതുമാത്രമാണ് ശിവശങ്കറിനെ പ്രതിയാക്കുന്നതിന് അടിസ്ഥാനമെന്നാണ് വാദം.

ശിവശങ്കറിനെ അകാരണമായി അറസ്റ്റ് ചെയ്തു എന്ന് വരുത്തി തീർക്കാനാണ് സി പി എം ശ്രമിക്കുന്നത്. അദ്ദേഹത്തിനെതിരെ തെളിവില്ലെന്ന് ആവർത്തിക്കുന്നത് അതാണ്. ഡോളർ കടത്താണ് രണ്ടാമത്തെ കേസ്. യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഓ വാഗ്ദാനം ചെയ്ത ഒരു പദ്ധതി നിർമ്മാണത്തിനായി, അവർ യു.എ.ഇ. കോൺസുലേറ്റിനെ ഏൽപ്പിച്ച പണത്തിൽ നിന്നും ഒരു പങ്ക് യു.എ.ഇ. കോൺസുലേറ്റിലെ വിദേശ പൌരന്മാർ കേരളത്തിൽ നിന്നു ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയി എന്നാണ് കേസ്.. അതിലും ശിവശങ്കറിനു മേലുള്ള ആരോപണം, ഡോളർ കടത്തുന്നതായി അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് . തെളിവെന്താ- കേരളത്തിൽ നിന്നു വലിയ തോതിൽ ഡോളർ വാങ്ങുന്നതിനു സഹായിക്കുകയും അതു കടത്തിക്കൊണ്ടു പോകാൻ എസ്കോർട്ടു പോകുകയും ചെയ്ത പ്രതി ശിവശങ്കറിന് ഇതൊക്കെ അറിയാമായിരുന്നു എന്ന് മൊഴി കൊടുത്തത്രേ. അതിനും പ്രതിയുടെ മൊഴിക്കപ്പുറം വേറെ തെളിവില്ല. ഇവിടെയും സ്വപ്ന സുരേഷിനെ സി പി എം നിഴലിൽ നിർത്തുന്നു.

ലൈഫ് മിഷൻ ഭവനപദ്ധതി കൈക്കൂലികേസ് ആണ് മൂന്നാമത്തേത്. നേരത്തെ പറഞ്ഞതുപോലെ കേരളത്തിനു യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഓ വാഗ്ദാനം ചെയ്ത പദ്ധതിയായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമ്മാണത്തിനായി നടത്തിയ അഴിമതിയാണ്. ലൈഫ് പദ്ധതി എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് റീബിൽഡ് കേരള പദ്ധതിയാണെന്നതും ലൈഫ് മിഷന് അതിന്റെ നിർമ്മാണ മേൽനോട്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഫാൻസ് വാദിക്കുന്നു. അവർ യു.എ.ഇ. കോൺസുലേറ്റിനെ ഏൽപ്പിച്ച പണത്തിൽ നിന്നും കോൺസുലേറ്റ് ജീവനക്കാരും അവരുടെ കൂട്ടാളികളും തട്ടിച്ചെടുത്തതിൽ ഒരുപങ്ക് ശിവശങ്കറിന് കിട്ടിയതായി സംശയിക്കുന്നു എന്ന കേസാണ്.

ബാങ്ക് ലോക്കറിൽ നിന്നും പിടിച്ചെടുക്കപ്പെട്ട ഒരുകോടിക്കടുത്തു വരുന്ന തുക മേൽപ്പറഞ്ഞ കമ്മീഷന്റെ ഭാഗമായിരുന്നു എന്നും അതു താൻ ശിവശങ്കറിനു കൊടുക്കാനായി വച്ചിരിക്കുകയായിരുന്നു എന്നും സ്വപ്ന മൊഴി നൽകി. . വേറെ സപ്പോർട്ടിങ് തെളിവെന്തെങ്കിലുമുണ്ടോ എന്നാണ് ചോദ്യം.. ഇല്ലേയില്ല.. മേൽപ്പറഞ്ഞ തുക ശിവശങ്കറിനു കൊടുക്കാനായി വച്ചിരിക്കുകയാണെന്ന് ശിവശങ്കറിനോട് എപ്പോഴെങ്കിലും സ്വപ്ന അറിയിച്ചതായി പോലും തെളിവില്ല. കമ്മീഷൻ അഥവാ കൈക്കൂലി കൊടുത്ത നിർമ്മാണ കോൺട്രാക്ടർക്കു പോലും ശിവശങ്കർ കൈക്കൂലി ആവശ്യപ്പെട്ടെന്നോ, താൻ ശിവശങ്കർക്ക് എന്തെങ്കിലും കൊടുക്കേണ്ടി വന്നെന്നോ പറയാനില്ല.. ശിവശങ്കർ ആ പദ്ധതിക്കായി വഴിവിട്ട എന്തെങ്കിലും സഹായം ചെയ്തതായും എവിടെയും കാണാനില്ല. ആരോപണങ്ങളുടെ ഭാഗമായി പണി നിർത്തി വയ്ക്കപ്പെടുന്ന വരെ പദ്ധതി നിർമ്മാണ ഗുണനിലവാരത്തിൽ എന്തെങ്കിലും വീഴ്ച വന്നതായും ആരും കണ്ടെത്തിയിട്ടില്ല.

എന്നാലും ഒരു തെളിവുമില്ലാത്ത ഈ മൂന്നാമത്തെ കേസിലാണ് നിലവിൽ ശിവശങ്കർ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നതും ചികിത്സയ്ക്കായുള്ള ജാമ്യം പോലും ശിവശങ്കറിനു നിഷേധിക്കപ്പെട്ടിരിക്കുന്നതും... ഇതാണ് സി പി എം വാദം. ശിവശങ്കറിന് എതിരെ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിന്റെ പകർപ്പ് മിക്ക മാധ്യമങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്നാണ് ബുദ്ധിജീവിക പറയുന്നത്.. ചിലർ പരസ്യമായി തന്നെ അതു കൈവശമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട് ... ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ, പ്രസ്തുത കുറ്റപത്രത്തിൽ ഒന്നാം പ്രതിയാക്കി വച്ചിട്ടുള്ള ശിവശങ്കറിനെതിരെ എന്തു തെളിവാണ് കണ്ടെത്തിയിട്ടുള്ളതെന്ന്.. പിടിക്കപ്പെടുമ്പോൾ തൊണ്ടിമുതൽ എറിഞ്ഞുകളയുന്ന പോലെ രണ്ടു പ്രതികൾ നൽകിയ മൊഴികൾക്കപ്പുറം എന്താണുള്ളത്... അതുതന്നെ പല മൊഴികളും പരസ്പര വിരുദ്ധവും മുൻപ് അവർ തന്നെ നൽകിയ മൊഴികൾക്കു വിരുദ്ധവും.

പല ആരോപണങ്ങളും സമയകാല ക്രമത്തിനു ചേർന്നു പോകാത്തത് എന്നാണ് വാദം... അതിന് ഏറ്റവും വലിയ ഉദാഹരണം ശിവശങ്കറിനെ കേസുമായി ബന്ധിപ്പിക്കാൻ പലരും എടുത്തെടുത്തു പറയുന്ന ബാങ്ക് ലോക്കർ സംഭവം തന്നെ. എന്താണ് അതിലെ വസ്തുത എന്നു നോക്കുക-
സ്വപ്നാ സുരേഷ് എന്ന പ്രതിയുടെ പേരിൽ തിരുവനന്തപുരത്ത് എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായി ഉണ്ടായിരുന്ന രണ്ടു ലോക്കറുകളിൽ നിന്നാണ് Proceeds of Crime (അഴിമതിപ്പണം) എന്നു പറയുന്ന ഒരു കോടി രൂപ കണ്ടെടുത്തത്. ഇതിൽ ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറുമായി ശിവശങ്കറിനെ വിദൂരമായെങ്കിലും ബന്ധിപ്പിക്കാവുന്ന ഒന്നുമില്ല. അങ്ങനെയൊരു ലോക്കറിനെ പറ്റി സ്വപ്ന എപ്പോഴെങ്കിലും ശിവശങ്കറിനോട് പറഞ്ഞതായി പോലും തെളിവില്ല.
എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ചിലുണ്ടായിരുന്ന ലോക്കറുമായി മാത്രമാണ് പരോക്ഷമായെങ്കിലും ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലുമുള്ളത്. അതാകട്ടെ നിലവിലെ കേസുമായി ഒരു ബന്ധവുമില്ലാത്ത സംഭവത്തിലൂടെയുമാണ്.

ഇനി ലോക്കറിനെ കുറിച്ച് ബുദ്ധിജീവികൾ പറയുന്നി വിശദീകരണം കേൾക്കുക.

2018 നവംബറിൽ സ്വപ്നയ്ക്ക് അവരുടെ സ്വകാര്യ സമ്പാദ്യമായ ഏതാണ്ട് 30 ലക്ഷം രൂപ ടാക്സ് കണക്കാക്കി നിയമപരമായി ശരിയായ രീതിക്ക് മക്കളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാൻ ആഗ്രഹം തോന്നുന്നു. ഇതിന് സമയമാവശ്യമാണെന്ന് കണ്ട സാഹചര്യത്തിൽ, വീട്ടിൽ വച്ചു ചെലവായി പോകാതെ സൂക്ഷിക്കാൻ അവർ ചാർട്ടേർഡ് അക്കൌണ്ടന്റായ വേണുഗോപാലുമായി ചേർന്ന് തുറന്നതാണ് പ്രസ്തുത ലോക്കർ. ഈ ചാർട്ടേർഡ് അക്കൌണ്ടന്റായ വേണുഗോപാലിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയതും അവരുടെ ടാക്സ് പേപ്പറുകൾ നേരെയാക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചതും ശിവശങ്കറാണ് എന്നതാണ് ശിവശങ്കറിനെ അതുമായി ബന്ധിപ്പിക്കുന്ന ഏക സംഭവം.

2019 ജൂണിൽ 20നു മുമ്പ്തന്നെ മേൽപ്പറഞ്ഞ തുക ഫിക്സഡ് ഡെപ്പോസിറ്റ് ഇടുകയും അങ്ങനെ കാലിയായ ലോക്കറിന്റെ താക്കോൽ ശ്രീ വേണുഗോപാൽ സ്വപ്നയെ ഏൽപ്പിച്ച് പ്രസ്തുത ലോക്കർ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാം വാട്സാപ് ചാറ്റുകളായി തെളിവുമുണ്ട്. പിന്നീട് ഈ ലോക്കറിനെ കുറിച്ച് ഒരു വിവരവും ശ്രീ വേണുഗോപാലിനോടോ ശിവശങ്കറിനോടോ എപ്പോഴെങ്കിലും സ്വപ്ന പറഞ്ഞതായി ഒരു തെളിവുമില്ല. എന്നാലും 2019 ആഗസ്റ്റ് മാസത്തിൽ നടന്ന വടക്കാഞ്ചേരി ഭവനപദ്ധതിയെ കുറിച്ച് പറയുമ്പോഴും 2019 നവംബർ മുതൽ സ്വപ്നയും സംഘവും നടത്തിയ സ്വർണക്കടത്തിനെക്കുറിച്ചു പറയുമ്പോഴും അതിനിടയ്ക്കു കയറ്റി ശിവശങ്കർ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചു എന്നു പറയും.

2019 അവസാനം മുതൽ സ്വപ്ന ഒരു കോടി രൂപ എസ്റ്റിമേറ്റിലുള്ള ഒരു വീടു വയ്ക്കാൻ ചർച്ചകൾ നടത്തിയിരുന്നു. 27.02.2020 ന് അതിന്റെ പണി തുടങ്ങുകയും ചെയ്തിരുന്നു എന്ന് സരിത്തിന്റെ മാതൃസഹോദരീപുത്രൻ കൂടിയായ അഖിൽ എന്ന കൺസ്ട്രക്ഷൻ എഞ്ചിനീയർ 16.07.2020ൽ കസ്റ്റംസിനു മൊഴി നൽകിയിരുന്നു. വീടുപണിക്കുള്ള തുക താൻ തന്റെ ബാങ്ക് ലോക്കറിൽ വച്ചിരുന്നു എന്നും അതുകൊണ്ട് ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചിരുന്നില്ലെന്നും 31.07.2020 ൽ സ്വപ്ന തന്നെ കസ്റ്റംസിനു നൽകിയ മൊഴിയുമുണ്ട്. അപ്പോഴെങ്ങനെയാണ് ലോക്കറിലെ പണം ശിവശങ്കറിന്റെ ആകുന്നതെന്ന് ആരും ചോദിക്കില്ല.

21.08.2020ൽ അഖിൽ കസ്റ്റംസിനു നൽകിയ മൊഴിയിൽ സ്വപ്ന വീടുപണിക്കായി 05.03.2020, 21.05.2020 എന്നീ തീയതികളിലായി 16 ലക്ഷം രൂപ നൽകിയിരുന്നതിനു പുറമേ ഒളിച്ചോടി പോകുന്നതിന്റെ തലേന്ന് രാത്രി മറ്റൊരു 14.98 ലക്ഷം രൂപ കൂടി കൊടുത്ത് വീടുപണി തടസ്സപ്പെടരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായും എന്നാൽ വീടുപണിക്കായി സ്വപ്ന ക്യാഷ് കൊടുത്തിരുന്ന കാര്യം ആരോടും പറയരുതെന്നും ആരെങ്കിലും ചോദിച്ചാൽ ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്നു എന്നേ പറയാവൂ എന്ന് സ്വപ്നയുടെ ഭർത്താവ് അഖിലിനോട് നിർദ്ദേശിച്ചിരുന്നു എന്നും പറയുന്നു. എന്തായിരുന്നു ഇപ്പറഞ്ഞ മുപ്പതു ലക്ഷം രൂപയുടെ സ്രോതസ് എന്ന് ആരും ചോദിക്കില്ല.

2019 ഓഗസ്റ്റ് മുതൽ എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ചിലെ ലോക്കർ നാലുതവണയും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കർ രണ്ടു തവണയും സ്വപ്ന തുറന്നതായി ബാങ്ക് രേഖയുണ്ട്. അതിലുള്ള പണം തന്റെതല്ലെങ്കിൽ സ്വപ്ന എന്തിനു അതു പലതവണ തുറന്നു എന്ന് ആരും ചോദിക്കില്ല.

എന്താണെന്നു വച്ചാൽ ഇതൊക്കെ ചോദിച്ചാൽ ശിവശങ്കറിന്റെ നിരപരാധിത്തം പുറത്തു വരും പിന്നെ ഈ കേസൊന്നും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാവില്ല .. അത്രതന്നെ. അവസാനമായി ശിവശങ്കറിന് സ്വപ്നാ സുരേഷുമായുണ്ടായിരുന്ന സൌഹൃദമല്ലേ ഇതിനെല്ലാം കാരണം എന്നു ചോദിക്കുന്നവർക്കുള്ള മറുപടി കൂടി ഇപ്പോഴേ പറഞ്ഞേക്കാം. ശിവശങ്കർ സ്വപ്നയുമായോ അവരുടെ കുടുംബവുമായോ സൌഹൃദം പുലർത്തിയിരുന്ന കാലത്ത് അവർ എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നതായി ഒരു അറിവുമുണ്ടായിരുന്നില്ല.

ആരോപണമുയർന്ന ദിവസം മുതൽ അദ്ദേഹം ലീവെടുത്ത് ഓഫീസിൽ നിന്നും മാറി നിന്നിട്ടുണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതു പോലും അതിനു ശേഷമാണ്. ശിവശങ്കറിന് അവരോടുള്ള ബന്ധം എന്തായിരുന്നു എന്നതിൽ അദ്ദേഹത്തിന്റെ ഭാഗം ഇനിയും ആരും കേട്ടിട്ടില്ല. അദ്ദേഹം തന്നെ മകളെപ്പോലെയാണ് കരുതിയിരുന്നത് എന്ന് ഒരു അഭിമുഖത്തിൽ അവർ തന്നെ പറഞ്ഞത് ഓർക്കുന്നു. അതെന്തായാലും ഒരു നിയമവിരുദ്ധ പ്രവർത്തനത്തിനും അദ്ദേഹം അവരെ സഹായിച്ചതായി തെളിവില്ല.

അവരുടെ ബന്ധം എന്തായാലും അതു പൂർണ്ണമായി അറിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനില്ലാത്ത വേവലാതി നാട്ടുകാർക്കു വേണമെന്ന് ഫാൻസ് കരുതുന്നില്ല. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം പൊതുമണ്ഡലത്തിൽ വന്നിട്ടുള്ളതും, ബോധപൂർവം തമസ്കരിക്കപ്പെട്ടതും ആയ കാര്യങ്ങൾ ആണ്. ചർച്ച ചെയ്യപ്പെടാതെ പോകുന്ന മനുഷ്യാവകാശധ്വസനങ്ങളും നിശബ്ദമായി കടന്നു വരുന്ന ഫാസ്സിസവും സ്വഭാവഹത്യ നടത്തി ഒറ്റപ്പെടുത്തുന്ന രീതിയും, സത്യത്തിനായി നിൽക്കുന്ന ആരുടെ അടുത്തും എത്താം എന്ന ഒരു ഓർമപെടുത്തൽ കൂടി ആണ് ഈ സംഭവം. ഇതാണ് ശിവശങ്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പോസ്റ്റ്. ഇത്രയും കാലം സി പി എം എന്തുകൊണ്ടു മിണ്ടാതിരുന്നു എന്നാണ് ചോദ്യം. പിണറായിയുമായി ബന്ധപ്പെട്ട് ശിവശങ്കർ നടത്താൻ ഉദ്ദേശിക്കുന്ന വെളിപ്പെടുത്തലാണോ പോസ്റ്റിന് പിന്നിലെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കിടെ കാറിന്‍റെ ബോണറ്റ് തുറന്നു, സൗദിയിൽ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു  (9 hours ago)

പ്രവാസികൾക്ക് ആശ്വാസം, ദുബായിലെ വാടക നിരക്ക് അടിമുടിമാറുമെന്ന് റിപ്പോർട്ടുകൾ, പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതിനാൽ ഒന്നര വര്‍ഷത്തിന് ശേഷം നിരക്ക് കുത്തനെ കുറയും  (9 hours ago)

18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ട് കാണാൻ ആ ഉമ്മ, റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ കുടുംബാംഗങ്ങൾ സൗദിയിൽ, റിയാദ് ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷ...!!  (9 hours ago)

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു  (13 hours ago)

സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുളള ഇൻഷുറൻസ് പദ്ധതിയും നടത്തി ; ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ചെറിയാൻ നിർവഹിച്ചു  (14 hours ago)

കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്  (14 hours ago)

സുരേഷ് ഗോപിക്ക് ധിക്കാരമാണ്; സിനിമാ സ്റ്റൈലിലാണ് ശരീരഭാഷ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  (14 hours ago)

ബോധപൂർവ്വമായ അലംഭാവമാണിത്; കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (14 hours ago)

വരും ദിവസങ്ങളിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (14 hours ago)

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍; കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (14 hours ago)

കേരളം അഴിമതി മുക്തമായി നിലനില്‍ക്കുന്നു; ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജന സംവിധാനം ഫലപ്രദമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (14 hours ago)

ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്താനായി ഈ സര്‍ക്കാര്‍ സമഗ്ര ആരോഗ്യ പരിപാടിയ്ക്ക് തുടക്കമിട്ടു; ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

പി.പി.ദിവ്യക്ക് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവ് കുരുക്കാവുമെന്ന് നിയമവൃത്തങ്ങൾ; കേസിന്റെ അന്തിമ വിധിയെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് ഉത്തരവ്  (14 hours ago)

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയാര് ? ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഹൊസൈനി ഖമനയി ആ സ്ഥാനത്തേക്ക് വരുമോ ?  (15 hours ago)

കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ കാരണഭൂതന്‍; സംവിധാനം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍; സാങ്കേതിക സഹായം എകെജി സെന്റര്‍; ദാസ്യപ്പണി കണ്ണൂര്‍ പോലീസ്  (15 hours ago)

Malayali Vartha Recommends