എംഎല്‍എ ബേബി കുമാരിക്കു മാവോയിസ്റ്റ് ഭീഷണി
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സ്വതന്ത്ര എംഎല്‍എ ബേബി കുമാരിക്കു മാവോയിസ്റ്റ് ഭീഷണി. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന മൊബൈല്‍ സന്ദേശമാണ് എംഎല്‍എയ്ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നു മിഥന്‍പുര പോലീസില്‍ എംഎല്‍എ പരാതി കൊടുത്തു. വ്യാഴാഴ്ച രാത്രിയാണ് എംഎല്‍എക്ക് സന്തേശം ലഭിച്ചതും എന്നും പരാതിയില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ മൊബൈല്‍ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നു എന്നും നീരീക്ഷിച്ചു വരികയാണ്. മുന്‍ മന്ത്രിയും ഒമ്പതു തവണ എംഎല്‍എയുമായിരുന്ന ജെഡിയുവിന്റെ രമായ് റാമിനെയാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേബി കുമാരി പരാജയപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha