ചോരപുഴ ഒഴുക്കിയിട്ടും കലി തീരാത്ത ആര്‍എസ്എസ് വേട്ട
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വീട്ടിനുള്ളില്‍ കയറി വെട്ടിപ്പിളര്‍ന്നിട്ടും കലി തീരാത്ത ആര്‍എസ്എസ് കേന്ദ്രഭരണം ഉപയോഗിച്ചും വേട്ടയാടുന്നു. കിഴക്കെ കതിരൂരിലെ മനോജ് വെട്ടേറ്റുമരിച്ച കേസില്‍ പ്രതിയാക്കാനുള്ള ആര്‍എസ്എസ് വാശിക്ക് അന്വേഷണ സംവിധാനവും വഴങ്ങുകയാണ്. പ്രതി ചേര്‍ക്കാന്‍ ഒരു തെളിവുമില്ലെന്ന് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിമുമ്പാകെ ബോധിപ്പിച്ച കേസിലാണ് രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങിയുള്ള ചോദ്യം ചെയ്യല്‍.
ആര്‍എസ്എസ് നേതൃത്വം പുറപ്പെടുവിച്ച മരണവാറണ്ട് നടപ്പാക്കാനെത്തിയ കൊലയാളിസംഘം ശരീരം തുണ്ടംതുണ്ടമാക്കിയിട്ടും മനശ്ശക്തികൊണ്ട് ജീവന്‍ തിരിച്ചുപിടിച്ച കമ്യൂണിസ്റ്റാണ് പി ജയരാജന്‍. കൊലക്കത്തിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശാരീരിക അവശതയോടെ ജീവിക്കുന്ന നേതാവിനെ പിന്തുടര്‍ന്ന് വേട്ടയാടുന്നതിന് ചരിത്രത്തില്‍ സമാനതകള്‍ അധികമുണ്ടാവില്ല. കണ്ണൂരിലെ കമ്യൂണിസ്റ്റ് കരുത്തിന്റെ പ്രതീകമായ നേതാവിനെ എങ്ങനെയും തുറുങ്കിലടയ്ക്കണമെന്ന ചിന്തയാണ് ഇതിനുപിന്നില്‍.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ കണ്ണൂരിലെയും കൊച്ചിയിലെയും സന്ദര്‍ശനത്തിനിടെയാണ് ഏതുവിധേനയും കേസില്‍പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. തലശേരി മേഖലയിലെ ആര്‍എസ്എസ് കാപാലിക രാഷ്ട്രീയത്തിനും ഫാസിസ്റ്റ് ഭീകരതക്കുമെതിരെ ഐതിഹാസിക ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് പി ജയരാജനെ അവരുടെ കണ്ണിലെ കരടാക്കി മാറ്റിയത്. 1999 ആഗസ്ത് 25ന് തിരുവോണ ദിവസമാണ് ഈ കമ്യൂണിസ്റ്റ് നേതാവിന്റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ ആസൂത്രിത ശ്രമമുണ്ടായയത്. അസാമാന്യ മനക്കരുത്തിലൂടെയും ആധുനിക വൈദ്യചികിത്സ അതിവേഗത്തില്‍ ലഭ്യമായതിലൂടെയും അന്ന് മരണത്തെ കീഴടക്കാനായി.
ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും ചികിത്സ തുടരുകയാണ്. ശാരീരിക അവശതകള്‍ അവഗണിച്ച് പൂര്‍വാധികം ശക്തമായി അദ്ദേഹം സംഘടന, പ്രക്ഷോഭ\'പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. രാജ്യത്തിന് മാതൃകയായ സാന്ത്വനപരിചരണ പ്രസ്ഥാനമായ ഐആര്‍പിസി, ശുചിത്വ പദ്ധതി, ജൈവ കൃഷി, ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിക്കുകീഴിലുള്ള യോഗാ പരിശീലനം തുടങ്ങി വേറിട്ട മാതൃകകളിലൂടെ ഏവരുടെയും ആദരവും അംഗീകാരവും പിടിച്ചുപറ്റി. ചെറുവാഞ്ചേരി, പൊയിലൂര്‍, കണ്ണൂര്‍ അമ്പാടിമുക്ക് തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് ആര്‍എസ്എസ്സുകാര്‍ കാവിക്കൊടി ഉപേക്ഷിച്ച് ചെങ്കൊടിത്തണല്‍തേടിയെത്തിയത് സംഘപരിവാറിന് കനത്ത തിരിച്ചടിയായിരുന്നു. പി ജയരാജന്റെ ജനകീയതയും പൊതു സ്വീകാര്യതയും തകര്‍ക്കുകയെന്ന ലക്ഷ്യവും കേസില്‍ പ്രതിചേര്‍ക്കാനുള്ള വാശിക്കു പിന്നിലുണ്ട്.
ഭരണം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കോണ്‍ഗ്രസിന്റെ വഴിയേതന്നെ ബിജെപിയും നീങ്ങുന്ന ആപല്‍ക്കരമായ സാഹചര്യമാണിത്്. ഏതു നിരപരാധിക്കുനേരെയും രാഷ്ട്രീയലക്ഷ്യത്തോടെ ഇത്തരം നടപടികള്‍ വരാം. ഫസല്‍ കേസില്‍ ഒരു ബന്ധവുമില്ലാത്തവരെ പ്രതിചേര്‍ത്ത് ജയിലിലടച്ചും നാടുകടത്തിയും വേട്ടയാടിയതും സിബിഐയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha