രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

റായ്ബറേലിയില്‍ രാഹുല്‍ വിജയിച്ചാല്‍ വയനാട് സീറ്റ് രാഹൂല്‍ ഗാന്ധി ഉപേക്ഷിക്കും. അങ്ങനെയെങ്കിലും രാഹുലിനു പകരം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വടക്കേ ഇന്ത്യയില്‍നിന്ന് രാഹുല്‍ ഗാന്ധി പൂര്‍ണമായി വിട്ടുമാറുന്നത് കോണ്‍ഗ്രസിന് നേട്ടമാകില്ലെന്ന വിലയിരുത്തലാണ് സ്വന്തം തട്ടകത്തിലേക്ക് രാഹുല്‍ മാറാന്‍ കാരണമായിരിക്കുന്നത്. ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും അരുണ്‍ നെഹൃവും ഷീല കൗളും സോണിയാ ഗാന്ധിയുമൊക്കെ കാലങ്ങളോളം പ്രതിനിധീകരിച്ച ഉത്തര്‍പ്രദേശിലെ മണ്ഡലമാണ് റായ്ബറേലി.
അമേഠി കൈവിട്ടുപോയതുപോലെ റായ്ബറേലിയും നഷ്ടമാകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ അറ്റകൈ പ്രയോഗമാണ് രാഹുലിന്റെ കൂടുമാറ്റം. കോണ്‍ഗ്രസ് നടത്തിയ രഹസ്യ അന്വേഷണങ്ങളില്‍ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ വിജയിക്കില്ലെന്നും രാഹുലിനു മാത്രമെ സാധ്യതയുള്ളുവെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പരീക്ഷണം. മാത്രവുമല്ല കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിക്കപ്പെടുന്ന റായ്ബറേലിയില്‍ ഇത്തവണ രാഹുലിന്റെ നില അത്രയേറെ സുരക്ഷിതമല്ലെന്നും എസ്പിയുടെ ഉറച്ച പിന്‍തുണ ലഭിച്ചാല്‍ മാത്രമേ ജയിക്കാനാകൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സമാജ് വാദി പാര്‍ട്ടിയ്ക്കു സ്വന്തമായ ഒരു ലക്ഷത്തോളം വോട്ടുകളില്‍ ഒന്നുപോലും ചോരാതെ രാഹുലിന് നല്‍കുമെന്ന് എസ്പിയുടെ ഉറപ്പിലാണ് രാഹുല്‍ വയനാടിനു പുറമെ കുടുംബതട്ടകത്തില്‍കൂടി മത്സരിക്കുന്നത്. അമേഠിയില്‍ ഇനി സ്മൃതി ഇറാനിയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് അമേഠി നഷ്ടമായതെന്നുമെന്നുമുള്ള വിമര്‍ശനം നിലനില്‍ക്കെയാണ് പ്രിയങ്കയെ അമേഠിയില്‍ നിന്ന് മാറ്റിനിറുത്താനുള്ള തീരുമാനം.
ഇത്തവണ അമേഠിയില്‍ കെ.എല്‍ ശര്‍മ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാരിക്കെ ഇരുവരും ഇന്ന് തന്നെ പത്രിക സമര്‍പ്പിക്കും. അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗുമാണ് ് ബിജെപി സ്ഥാനാര്‍ഥികള്‍. മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്.
റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ് ബിജെപി റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ നീക്കം നടത്തും എന്ന ആശങ്കള്‍ക്കു നടുവിലാണ് ഇന്നു രാവിലെ വൈകി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2004 മുതല്‍ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ പിന്‍വാങ്ങി രാജ്യസഭയില്‍ അംഗമായതോടെ പാര്‍ട്ടി ശക്തികേന്ദ്രമായ റായ്ബറേലിയില്‍ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതോടെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
അതേ സമയം, ബിജെപി സ്ഥാനാര്‍ഥിയായി ദിനേശ് പ്രതാപ് സിംഗിനെ കളത്തിലിറക്കിയിരിക്കുകയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയോട് പ്രതാപ് സിംഗ് പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുകയും സംസ്ഥാനത്ത് 17 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. എസ്പിയുമായുള്ള സീറ്റ് വിഭജന പ്രകാരം റായ്ബറേലി, അമേഠി, കാണ്‍പൂര്‍ നഗര്‍, ഫത്തേപൂര്‍ സിക്രി, ബാസ്ഗാവ്, സഹരന്‍പൂര്‍, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, അംറോഹ, ഝാന്‍സി, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബരാബങ്കി, ദിയോറിയ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് യുപി സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയെയാണ് മത്സരിപ്പിക്കുന്നത്. സ്മൃതി ഇറാനി പിടിച്ചെടുത്ത തങ്ങളുടെ കോട്ട തിരിച്ചെടുക്കാന്‍ രാഹുല്‍ വരുമെന്നു കാത്തിരുന്ന അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നിരാശയിലാണ്. മോദി പ്രഭാവം ആഞ്ഞടിച്ച 2014-ല്‍ കോണ്‍ഗ്രസിനു യുപിയില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റായിരുന്നു. അമേഠിയും റായ്ബറേലിയും. 2019-ല്‍ അമേഠി ഒലിച്ചുപോയപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്നു. ഉത്തരേന്ത്യയില്‍നിന്ന് രാഹൂല്‍ ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണത്തെ ചെറുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
അതേ സമയം റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ചാലും വയനാട് മണ്ഡലം ഉപേക്ഷിക്കാനാകില്ലെന്ന നിബന്ധന രാഹുല്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെച്ചുവെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍, റായ്ബറേലിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെയെങ്കില്‍ അവിടെ ഉപതിരഞ്ഞെടുപ്പിലൂടെ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കടന്നുവരാം.
https://www.facebook.com/Malayalivartha