Widgets Magazine
26
Jun / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട്:- ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം; കോസ് വേ വെള്ളത്തിൽ മുങ്ങിയതോടെ 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു...


പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞ് ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ മുൻ ഗുണ്ടാത്തലവനായ അമ്പിളി:- അമ്പത്തൊമ്പതുകാരനായ പ്രതി കടുത്ത വൃക്കരോഗത്തിന് ചികിത്സ തേടുന്നയാൾ:- ക്വട്ടേഷൻ നൽകിയതാരെന്നും പണം എവിടെയെന്നും വെളിപ്പെടുത്താതെ ഗുണ്ടാ നേതാവ്...


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍്ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു


കാർഗിൽ യുദ്ധസമയത്ത് ഇസ്രായേൽ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ത്യക്കാർ... എപ്പോഴും ഞങ്ങളെ ഓർമ്മിപ്പിക്കുന്നു...തിരിച്ചും സഹായം വേണമെന്ന് ഇസ്രായേൽ...


അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇനി ഒരു ദിവസം കൂടി ഇരിക്കില്ല... സംസ്ഥാനത്തെ 14 സിപിഎം ജില്ലാ കമ്മിറ്റികളും, ഒരു പോലെ വിധിയെഴുതിക്കൊണ്ടിരിക്കുകയാണ്.. ഇങ്ങനെയൊരാള്‍ കേരളത്തിനും പാര്‍ട്ടിക്കും ബാധ്യതയാണെന്ന്...

വയനാട്ടില്‍ ഇലക്ഷന്‍ മത്സര അരങ്ങേറ്റത്തിനൊരുങ്ങി പ്രിയങ്കാ ഗാന്ധി; ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറി കടക്കാൻ സാധ്യത; ലോക്‌സഭയില്‍ ഇന്ത്യാ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കും

18 JUNE 2024 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

മന്ത്രിപദവുമായി പിറന്നാളാഘോഷത്തിനു ബന്ധമില്ല; തന്റെ പിറന്നാള്‍ ആഘോഷം ഇന്നല്ല; നക്ഷത്രദിനത്തിലാണ് ആഘോഷിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കണ്ണൂർ ലോബി പാർട്ടിയും ഭരണവും പിടിച്ചെടുത്തു; കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ല; ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ലേ? മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗം

ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോകോൾ ലംഘിച്ചു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും; സംഭവം "ഒളിമ്പിക് ഡേ റൺ" വേദിയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ കാഫിർ പ്രയോഗം നടത്തിയ കുറ്റവാളികളെ കണ്ടെത്തി; പ്രയോഗത്തിൽ കേസെടുക്കാത്തത് ഉന്നത ഇടപെടലിലെന്ന് ചെറിയാൻ ഫിലിപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി; തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി

വയനാട്ടില്‍ ഇലക്ഷന്‍ മത്സര അരങ്ങേറ്റത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് എത്ര കിട്ടും ഭൂരിപക്ഷം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറി കടക്കാനുള്ള സാധ്യതയാണ് നിലവിലെ സാഹചര്യത്തില്‍ വയനാട്ടിലുള്ളത്. ഇതോടകം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് പലപ്പോഴായി പ്രിയങ്ക അഞ്ചു തവണ വയനാട്ടില്‍ എത്തിയിട്ടുണ്ട്. വയാനാട്ടിലെ പ്രധാന സ്ഥലങ്ങളെല്ലാം പ്രിയങ്കയ്ക്ക് പരിചിതവുമാണ്.

സിപിഐയും ബിജെപിയും സ്ഥാനാര്‍ഥികളെ പരീക്ഷിക്കാനൊരുങ്ങുന്നുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. പ്രിയങ്കാ ഗാന്ധിക്ക് ആവേശകരമായ വരവേല്‍പായിരിക്കും വയനാട്ടില്‍ ലഭിക്കാന്‍ പോകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ ഇത്ര വലിയ നേട്ടം കോണ്‍ഗ്രസ് കാഴ്ച വയ്ക്കുമെന്ന ഉറപ്പുണ്ടായിരുന്നെങ്കില്‍ പ്രിയങ്ക അമേഠിയില്‍തന്നെ മത്സരിക്കുമായിരുന്നു. അടുത്ത മാസത്തോടെ  ഇലക്ഷന്‍ പ്രചാരണത്തിന് മുന്നോടിയായി പ്രിയങ്ക രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍ എത്തുകയാണ്. മാത്രവുമല്ല സഹോദരിയുടെ പ്രാചാരണത്തിന് വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ ചുക്കാന്‍ പിടിക്കുകയും ചെയ്യും.

 

ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദര്‍ശിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.  വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്‌സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കിയ സാഹചര്യത്തിലാണ് വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. ലോക്ഭയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കരുതലായി പ്രിയങ്ക കൂടി രംഗത്തു വരുന്നതോടെ പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തായി മാറും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യംകൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് സൂചനകള്‍. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. കേരളത്തില്‍ അടുത്തയിടെയായി ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്ന സാഹചര്യംകൂടി മുന്നില്‍ കണ്ടാണ് പ്രിയങ്കയെ കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളിലേക്ക് പ്രിയങ്കയെ നിയോഗിക്കുന്നത്.

വര്‍ഷങ്ങളായി അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ പ്രചാരണം നയിച്ച് പരിചയമുള്ള പ്രിയങ്ക തനിക്ക് ് രാഷ്ട്രീയം വഴങ്ങുമെന്ന് നേരത്തെ തെളിയിച്ചിരുന്നു. അമ്മയുടെയും സഹോദരനെയും മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രിയങ്കാ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  മോദിയെയും സര്‍ക്കാരിനെയും പലപ്പോഴും കടന്നാക്രമിച്ചിരുന്നു.  രാജ്യത്തെ നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവല്ല വിശാല ഹൃദയമാണ് വേണ്ടതെന്ന പ്രിയങ്കയുടെ വാക്കുകള്‍ അക്കാലത്ത് രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരണം പിടിച്ച കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതും പ്രിയങ്കയായിരുന്നു.

 ലോക്സഭ തിരഞ്ഞെടുപ്പില്‍  റായ്ബറേലിയിലും അമേഠിയിലും ശക്തമായ പ്രചാരണം നടത്തിയ പ്രിയങ്കാ ഗാന്ധി രണ്ടു മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണക്കാരിയാണ്. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന പ്രിയങ്ക 2019ലാണ് കോണ്‍ഗ്രസിനൊപ്പം പോരാട്ടത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ഉത്തര്‍ പ്രദേശിന്റെ ചുമതലക്കാരിയായാണ് തുടക്കം.

2019ല്‍ തികച്ചും അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി വന്നത്. 2019ല്‍ അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ പരാജയം മണത്തോടെയാണ് രണ്ടാം മണ്ഡലമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത്. അമേഠിയില്‍ സ്മൃതി ഇറാനിയോട്  അര ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ രാഹുല്‍ വന്‍വിജയം നേടുകയും ചെയ്തു.

പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് ഏറെക്കാലമായി കോണ്‍ഗ്രസില്‍ ഉയരുന്ന ആവശ്യമാണ്. കേരള, തെലങ്കാന, കര്‍ണാടകം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും മത്സരിക്കാനായി സീറ്റുകള്‍ കണ്ടെത്തിയെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പ്രിയങ്ക ഒഴിഞ്ഞുനിന്നു. കേരളത്തില്‍തന്നെ പത്തനംതിട്ട ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് വയനാട് വിടാന്‍ വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണു തീരുമാനമെടുത്തത്. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി പ്രതിനിധിയായി തുടരണമെന്നു മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ തുടരണമെന്ന് രാഹുല്‍ ഗാന്ധിയോട് ഇന്ത്യാമുന്നണിയിലെ  സഖ്യകക്ഷികളും സമ്മര്‍ദം ചെലുത്തിയിരുന്നു. വയനാട്ടിലേക്കാള്‍ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ഇത്തവണ റായ്ബറേലിയില്‍ ലഭിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി മറ്റൊരു മണ്ഡലത്തിനായി വയനാട് ഉപേക്ഷിച്ചെന്ന തോന്നല്‍ ഒഴിവാക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്നും ഒരാള്‍ വരണമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ തീരുമാനിച്ചത്. കെ.മുരളീധരന്റെ പേര് ഉയര്‍ന്നുകേട്ടെങ്കിലും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല മുരളിയുടെ ഉന്നം നിയമസഭയിലേക്കാണ്.

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് കരുത്ത് പകരുകയാണ്. വടക്കും തെക്കും ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യമാണ് ഇതോടെ ഉറപ്പാകുന്നത്.
ലോക്‌സഭയില്‍ ഇന്ത്യാ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കുമെന്ന് തീര്‍ച്ചയാണ്.







 


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്തെ നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവന: മന്ത്രി ജി. ആർ അനിൽ  (1 hour ago)

ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്... കോട്ടയത്തെ ആകാശപാത നിര്‍മാണം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് എം. വിജിൻ എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മന്ത്രി ഡോ. ആർ ബിന്ദു നൽകിയ മറുപടി  (1 hour ago)

വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മിഷന്‍  (1 hour ago)

കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം  (1 hour ago)

തിരുവനന്തപുരത്ത് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നു  (1 hour ago)

മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ 9 പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് പദ്ധതി  (1 hour ago)

സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സുവർണ ജൂബിലി ആഘോഷം; 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്  (1 hour ago)

അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സമര വിജയം; പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.  (1 hour ago)

നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ നടപടി വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍.  (1 hour ago)

കനത്ത മഴ; അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടിയിൽ വീടുകളിൽ വെള്ളം കയറി.  (1 hour ago)

ഏഷ്യാ പസഫിക് മേഖലാ ഡെയറി സമ്മേളനത്തിന് തുടക്കം.. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് ഗുണകരമെന്ന് മന്ത്രി ചിഞ്ചുറാണി  (1 hour ago)

കോൺഗ്രസ്സ് എന്നും ജനാധിപത്യ വിരുദ്ധ നിലപാടു സ്വീകരിച്ച സംഘടന - സന്ദീപ് വാചസ്പതി  (1 hour ago)

പ്രോജക്ട് ചങ്ങാതിയിലൂടെ "സേ നോ" ലഹരി വിരുദ്ധ ക്യാംപയിനുമായി കനൽ ഇന്നോവേഷൻസ്  (1 hour ago)

Malayali Vartha Recommends