ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോകോൾ ലംഘിച്ചു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും; സംഭവം "ഒളിമ്പിക് ഡേ റൺ" വേദിയിൽ
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും. ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണമാണ് മന്ത്രിമാർ ഉന്നയിച്ചിരിക്കുന്നത്. "ഒളിമ്പിക് ഡേ റൺ" പരിപാടിക്കിടയാണ് സംഭവമുണ്ടായത്. ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയില്ല . ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർത്ഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങി. അവർ സന്തോഷം പ്രകടിപ്പിച്ചു .
തുടർന്ന് അവിടെയുണ്ടായ ബഹളം കാരണം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത കഴിഞ്ഞില്ല . കൃത്യമായ മിനുട്സ് വരെ എല്ലാവർക്കും നൽകിയിരുന്നു. എന്നാൽ ആ പരിപാടിയിൽ ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് വെറും പ്രോട്ടോകോൾ ലംഘനമെന്നാണ് വി ശിവൻകുട്ടി ആരോപിച്ചു. മന്ത്രി ജി ആർ അനിൽ പ്രതികരിച്ചത്, ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്നാണ് .
ഒരിക്കലുമൊരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയായിരുന്നു "ഒളിമ്പിക് ഡേ റൺ"
https://www.facebook.com/Malayalivartha