പ്രതിപക്ഷ നേതാവ് വന്നാൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നുപറയും; അത് ഭയന്നാണ് അദ്ദേഹത്തെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നത്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ മാറ്റി നിർത്തിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ആഞ്ഞടിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് വന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വന്നാൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നുപറയുമെന്നും അത് ഭയന്നാണ് അദ്ദേഹത്തെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സത്യത്തെ കുറച്ചുകാലത്തേക്ക് മൂടിവെക്കാം എന്നാൽ എല്ലാക്കാലത്തേക്കും അതിനാവില്ല , ഒരു ശക്തിക്കും തടയാനാവില്ലെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . ഉമ്മൻ ചാണ്ടിയെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ക്രെഡിറ്റ് ആരെടുത്താലും ഗുണം നാടിന് ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞ് വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖമെന്നും നിയമസഭ മീഡിയ റൂമില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു . വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണ്. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായാണ് നാളെ അവിടെ കപ്പല്‍ അടുക്കുമ്പോള്‍ ജനങ്ങള്‍ നോക്കിക്കാണുന്നത്.
പദ്ധതി കൊണ്ടു വന്നപ്പോള്‍ എന്തെല്ലാം തടസവാദങ്ങളാണ് ഇവരെല്ലാം ഉന്നയിച്ചത്. 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന് പറഞ്ഞ് അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. കരാറില്‍ അഴിമതി ഉണ്ടോയെന്ന് കണ്ടെത്താന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനും ക്ലീന്‍ചിറ്റാണ് ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനും നല്‍കിയത്.
https://www.facebook.com/Malayalivartha