വികസന കുതിപ്പിന്റെ തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം യാത്ര ചെയ്ത ഒരാളെന്ന നിലയിൽ വിഴിഞ്ഞത്തിനായി അദ്ദേഹമേറ്റെടുത്ത വെല്ലുവിളികൾ ചെറുതല്ല; വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലടുക്കുമ്പോൾ അണിയറ ശിൽപ്പിയായ ഉമ്മൻ ചാണ്ടി ഗവൺമെന്റിനുള്ള ക്രെഡിറ്റ് ആര് ഇല്ലായെന്ന് സമർത്ഥിക്കാൻ ശ്രമിച്ചാലും മലയാളക്കരയ്ക്കറിയാം സത്യം; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലടുക്കുമ്പോൾ അണിയറ ശിൽപ്പിയായ ഉമ്മൻ ചാണ്ടി ഗവൺമെന്റിനുള്ള ക്രെഡിറ്റ് ആര് ഇല്ലായെന്ന് സമർത്ഥിക്കാൻ ശ്രമിച്ചാലും മലയാളക്കരയ്ക്കറിയാം സത്യം. തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വികസന കുതിപ്പിന്റെ തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം യാത്ര ചെയ്ത ഒരാളെന്ന നിലയിൽ വിഴിഞ്ഞത്തിനായി അദ്ദേഹമേറ്റെടുത്ത വെല്ലുവിളികൾ ചെറുതല്ല.
ഇന്ന് ഉമ്മൻ ചാണ്ടിയുടെ അദ്ധ്വാനത്തിന്റെ ഫലമായ വിഴിഞ്ഞം തുറമുഖ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമ്പോൾ കേരളം കൈയ്യടികളോടെ പറയും UDF മാത്രമാണ് വികസന ചരിത്രം രചിച്ച മുന്നണിയെന്ന് അഴിമതി ആരോപണമുയർത്തി പദ്ധതി അട്ടിമറിക്കാൻ പിണറായി വിജയൻ നടത്തിയ കുതന്ത്രങ്ങളെ സംയമനത്തോടെ നേരിട്ട ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യമാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്. കേരളം വളർന്നതെന്നും UDF ഭരണത്തിൽ.
https://www.facebook.com/Malayalivartha