പിഎസ് സി കോഴവിവാദം പണം തിരികെ നല്‍കി അവസാനിപ്പിക്കേണ്ട നിസ്സാരവിഷയമല്ല; പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെട്ടതും 22 ലക്ഷം മേടിച്ചതും ഗൗരവമായി കണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍
പിഎസ് സി കോഴവിവാദം പണം തിരികെ നല്‍കി അവസാനിപ്പിക്കേണ്ട നിസ്സാരവിഷയമല്ലെന്നും പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെട്ടതും 22 ലക്ഷം മേടിച്ചതും ഗൗരവമായി കണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 15 ന് രാവിലെ കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വി.കെ.സജീവന്‍ അറയിച്ചു..പ്രമോദ് കോട്ടുളി ചെറിയ മീനാണ്.
മന്ത്രിസഭാ തീരുമാനമെടുപ്പിക്കാന്‍ കഴിവുളള വമ്പന്‍ സ്രാവ് ഇതിന് പിന്നിലുണ്ട്.ഈ ഇരോപണം സിപിഎമ്മിന് വലിയ നാണക്കേട് ഉണ്ടാക്കിയതിനാല്‍ സിപിഎം ജില്ലാകമ്മറ്റി നേരിട്ട് ഇടപെട്ടാണ് പരാതിയും നിയമനടപടികളും ഒഴിവാക്കി ഒത്തു തീര്‍പ്പാക്കിയത്.അങ്ങിനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം.റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ കമ്മീഷന്‍ ഏജന്‍റുമാരെപോലെ ഭരണഘട പദവികള്‍ ഉള്‍പ്പെടെ വില്പനനടത്താന്‍ ഉന്നത നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ഏജന്‍റുമാര്‍ ഉണ്ടെന്നാണ് പിഎസ് സി കോഴവിവാദത്തിലൂടെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
ഘടക കക്ഷി നേതാക്കള്‍ നേരിട്ട് കോഴവാങ്ങി പിഎസ് സി അംഗത്വം വില്ക്കുമ്പോള്‍ സിപിഎം ഉന്നത നേതൃത്വം ഏജന്‍റു മാരെ വെച്ചാണ് ചെയ്യുന്നതെന്ന വ്യത്യാസം മാത്രമേ ഉളളൂ.ഈ വിഷയത്തില്‍ സിപിഎമ്മിന്‍റെ വിശദീകരണം ജനങ്ങള്‍ക്കാവശ്യമില്ല.അവര്‍ പണം തിരികെ നല്‍കി മാതൃകയായ പ്രമോദിന് ചിലപ്പോള്‍ സ്വീകരണവും നല്‍കും.കൊലപാതകികള്‍ക്ക് പോലും സ്വീകരണമൊരുക്കിയവരാണവര്‍.
പിഎസ് സി യിലെ നിയമനങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നഷ്ടപെട്ടുപോയ വിശ്വാസം തിരിച്ചു പിടിക്കണമെന്നാണ് കാതലായ ആവശ്യം.കലക്ട്രേറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,ജില്ലാ വൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha