ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ച വിഷയത്തിൽ മുറുമുറുപ്പ് ശക്തം; വിവാദങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന നേതൃത്വം; സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരെ പത്തനംതിട്ട സിപിഎമ്മിൽ വൻ നീക്കങ്ങൾ
ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ച വിഷയത്തിൽ വീണ്ടും മുറുമുറുപ്പ് ശക്തമാകുകയാണ് . വിവാദങ്ങളിൽ സംസ്ഥാന നേതൃത്വവും അതൃപ്തി പ്രക്ടിപ്പിക്കുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരെ പത്തനംതിട്ട സിപിഎമ്മിൽ വലിയ രീതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത് . തിരുത്തൽ നടപടിക്കിറങ്ങിയ പാർട്ടിയെ ഉദയഭാനുവും സംഘവും ചേർന്ന് പ്രതിസന്ധിയിലാക്കിയെന്ന കുറ്റപ്പെടുത്തൽ ശക്തിയാർജിക്കുകയാണ്.
ബിജെപി വിട്ടു വന്ന 62 പേരെയാണ് ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേർന്ന് സ്വീകരിച്ചത് . അതിൽ പ്രധാനി ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയാണെന്നതാണ് വൻ തിരിച്ചടിയായി മാറിയത് . യദു കൃഷ്ണൻ എന്ന യുവാവ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട വ്യക്തിയാണ് . പോരാത്തതിന് എസ്എഫ്ഐക്കാരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന സുധീഷിനും മാലയിട്ടു സ്വീകരണം നൽകി.
ഒരുവിഭാഗം നേതാക്കൾ പറയുന്നത്, കേസുകളെല്ലാം ഒഴിവാക്കി നൽകാമെന്ന ഡീലിലാണ് ജില്ലാ സെക്രട്ടറി ഇഡ്ഡലി എന്ന ശരൺ ചന്ദ്രനെയും കൂട്ടാളികളെയും പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നാണ് . മലയാലപ്പുഴയിലെയും പത്തനംതിട്ടയിലെയും പാർട്ടി പ്രാദേശിക ഘടകങ്ങളെ പോലും അറിയിക്കാതെ സ്വീകരണ പരിപാടി നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയർന്നത് , ഈ വിവാദങ്ങൾ ഓരോന്നും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി എന്നാണ്.
https://www.facebook.com/Malayalivartha