Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി


ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...


ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...

കേരളത്തിന് എയിംസ് എന്ന വാഗ്ദാനം യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പത്ത് കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല; സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും എയിംസ് എന്ന സ്വപ്‌നം ഗോപിയായി

24 JULY 2024 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂരിൽ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധിക്ഷേപത്തിൽ മനം നൊന്ത് എഡിഎമ്മിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഏറെ ഖേദകരമായ സംഭവം; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും കേസെടുക്കണമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ

നടപടിക്രമങ്ങള്‍ പാലിച്ച് ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് പൂര്‍ത്തിയായി എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ

ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കും; ഡോ.പി.സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണ് എന്ന് ചെറിയാൻ ഫിലിപ്പ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിന് എയിംസ് എന്ന വാഗ്ദാനം യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പത്ത് കൊല്ലം ഭരിച്ചിട്ടും ഒരു ചുക്കും ചെയ്തില്ല. ഇടത് സര്‍ക്കാര്‍ കോഴിക്കോട് കിനാലൂരില്‍ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ കാരണം അത് നീണ്ടുപോയി. സുരേഷ് ഗോപി ജയിച്ചതിന് പിന്നാലെ കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാലത് കോഴിക്കോട്ട് ആകില്ലെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എം.കെ രാഘവന്‍ എംപിയും സുരേഷ് ഗോപിയും പരസ്പ്പരം കൊമ്പ് കോര്‍ത്തിരുന്നു. അതേ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും എയിംസ് എന്ന സ്വപ്‌നം ഗോപിയായി. അദ്ദേഹത്തിന് ടൂറിസം വകുപ്പിന്റെ ചുമതലയുണ്ടെങ്കിലും ശ്രദ്ധേയമായ യാതൊരു പദ്ധതിയും പ്രഖ്യാപിച്ചില്ല. അപ്രതീക്ഷിതമായി മന്ത്രിസഭയില്‍ ഇടംപിടിച്ച ജോര്‍ജ് കുര്യനും യാതൊരു നേട്ടവും ഉണ്ടാക്കാനായില്ല.

കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ ഗും അതുക്കും മേലെയാക്കാനുള്ള സുവര്‍ണാവസരമാണ് ബിജെപി കേന്ദ്രനേതൃത്വം നഷ്ടപ്പെടുത്തിയത്. എയിംസിന് പകരം മറ്റെന്തെങ്കിലും വന്‍കിടപദ്ധതികളോ, മറ്റ് പ്രഖ്യാപനങ്ങളോ നടത്തിയിരുന്നെങ്കിലും വലിയ മൈലേജായേനെ. റെയില്‍വേയ്ക്ക് പോലും ഒന്നും നല്‍കാനായില്ല. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വം ഒറ്റക്കെട്ടായി കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. നേതാക്കളെയും ധനമന്ത്രിയേയും നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ബജറ്റിലെ പ്രതീക്ഷകള്‍ മങ്ങിയെങ്കിലും കേരളത്തിന് അതിലും വലിയ സര്‍പ്രൈസ് കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുക. തൊഴിലവസരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന പ്രഖ്യാപനം അങ്ങോട്ട് ഏശിയിട്ടില്ല. ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ശബരിമലയെ ഒഴിവാക്കി. ഇതിനൊക്കെ വലിയ വിലനല്‍കേണ്ടി വരും. അതുകൊണ്ട് താമസിയാതെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കേരളത്തിനായി കൊണ്ടുവരുമെന്ന ആത്മവിശ്വാസമാണ് ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, വമ്പന്‍ നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനറിയാം. കഴിഞ്ഞ തവണ പന്തളം നഗരസഭ വരെ പിടിച്ചെടുത്തിരുന്നു. ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താമര വിരിയും എന്ന് തന്നെയാണ് പ്രതീക്ഷ. അതിനാല്‍ അതിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയില്ലെങ്കില്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസും സിപിഎമ്മും വാളോങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നെങ്കിലും കേരളത്തിന്റെ അക്കൗണ്ട് പൂട്ടിച്ചെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി അനുവദിച്ചത് കേരളത്തിന് ഗുണമാകുമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ പറയുന്നത്.

ഈ തുക വിഴിഞ്ഞം തുറമുഖത്തിന്റെ അടക്കം അനുബന്ധ വികസനത്തിന് വിനിയോഗിക്കും. ക്രൂസ് ടൂറിസം ശക്തിപ്പെടുത്താനുള്ള തീരുമാനവും വിദേശ ക്രൂസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂസുകള്‍ തുടങ്ങാനും പ്രവര്‍ത്തിക്കാനും നികുതി ഇളവ് അനുവദിച്ചത് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സൗഹൃദം മറ്റ് പല പദ്ധതികള്‍ക്കും ഗുണമാകും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വായ്പാ പരിധി 10 ലക്ഷമായി ഉയര്‍ത്തി. നിലവിലെ സാഹചര്യത്തില്‍ അത് വലിയ നേട്ടമാണ്. മുദ്രാ ലോണ്‍ 20 ലക്ഷമാക്കി ഉയര്‍ത്തിയത് ചെറുകിട സംരംഭങ്ങള്‍ക്ക് അടക്കം ഗുണപ്രദമാകും. ചെറുകിട വ്യവസായ മേഖലയ്ക്കും അനുഗ്രഹമാകും. തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ട്. ഇത് കേരളത്തിന് ആശ്വസമാകുമെന്നാണ് വിലയിരുത്തല്‍. അതുപോലെ സോളാര്‍ പദ്ധതിയും.

നിലവില്‍ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. അത്രയും സീറ്റുകള്‍ 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ബിജെപിക്ക് കഴിയും. ആ രീതിക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ കേന്ദ്രസഹായങ്ങളും പദ്ധതികളും ആനുകൂല്യങ്ങളും വലിയതോതിലുണ്ടാകണം. സംസ്ഥാന സര്‍ക്കാരിന് തടയിടാന്‍ കഴിയാത്ത രീതിയിലുള്ള പദ്ധതികളായിരിക്കണം പ്രഖ്യാപിക്കേണ്ടതും നടപ്പാക്കേണ്ടതും. കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികളാണെങ്കില്‍ അതിവേഗം നടപ്പാക്കാനാകും. അതിനാല്‍ ഭരണം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്.

ദക്ഷിണേന്ത്യയില്‍ ബിജെപി മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളില്ല. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിലെ സഖ്യകക്ഷിമാത്രമാണ് ബിജെപി. ആ ക്ഷീണം മാറണമെങ്കില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആ രീതിയിലുള്ള പരിഗണന നല്‍കണം. വിഴിഞ്ഞം തുറമുഖ പദ്ധതി പലതവണ പ്രശ്‌നങ്ങളിലായിട്ടും അതെല്ലാം പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ്. പദ്ധതിയുടെ നിര്‍മാണ വേഗം അതിന് ഉദാഹരണമാണ്. ഉത്തരകേരളത്തിലും തെക്കന്‍ കേരളത്തിലും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യവികസന പദ്ധതികളോ, അല്ലെങ്കില്‍ മറ്റ് പ്രധാന സ്ഥാപനങ്ങളോ ആരംഭിക്കണം.

അവയൊക്കെ എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്നതായിരിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെങ്കില്‍ വളരെ നല്ലതാണ്. എങ്കില്‍ രാഷ്ട്രീയ ഭേദമന്യേ ജനം ബിജെപിക്ക് വോട്ട് ചെയ്യും. കൂടുതല്‍ താമരകള്‍ അറബിക്കടലിന്റെ തീരത്ത് വിരിയുകയും ഇവിടെ അവശേഷിക്കുന്ന ഒരു തരി കനല്‍ കടലില്‍ വീണടിയുകയും ചെയ്യും. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അതിനായി മുന്നിട്ടിറങ്ങണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്  (10 minutes ago)

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ നയിക്കും  (24 minutes ago)

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും....  (39 minutes ago)

കണ്ണൂരിൽ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധിക്ഷേപത്തിൽ മനം നൊന്ത് എഡിഎമ്മിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഏറെ ഖേദകരമായ സംഭവം; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും ക  (41 minutes ago)

നടപടിക്രമങ്ങള്‍ പാലിച്ച് ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് പൂര്‍ത്തിയായി എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ  (45 minutes ago)

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി മന്ത്രി കെ രാജന്‍  (51 minutes ago)

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ  (58 minutes ago)

തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക!!! കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു....വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (1 hour ago)

ഇസ്രായേലിൻ്റെ ദൈവമേ......നന്ദി ...നന്ദി.....ഏറെ നാളായി കാത്തിരുന്ന ദിവസമെന്ന് സത്യൻസം പങ്കുവെച്ച് സോഷ്യൽ മീഡിയ സിൻവാറിന്റെ മരത്തിൽ ആഘോഷം  (1 hour ago)

വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുള്‍പ്പെട്ട കരകുളം മേല്‍പ്പാലം നിര്‍മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്  (1 hour ago)

കളം പിടിക്കാന്‍ ബിജെപിയും... കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്  (1 hour ago)

നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി...  (1 hour ago)

തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി  (2 hours ago)

ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി  (2 hours ago)

Malayali Vartha Recommends