ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.... അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍....
ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍.
എ.ഡി.ജി.പിയുടെ സ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ ഡി.ജി.പി. വിജിലന്‍സിനു കൈമാറിയതോടെയാണു മുന്നണിയില്‍ വീണ്ടും പിരിമുറുക്കമാരംഭിച്ചത്. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി. തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയായശേഷമേ നടപടി സാധ്യമാകൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍, വിജിലന്‍സ് അന്വേഷണമുണ്ടായാല്‍ അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തുക എളുപ്പമല്ല.
അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ചുമതലയില്‍നിന്നു മാറ്റിയേ തീരൂവെന്ന നിലപാടിലാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സി.പി.എം. ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡി.ജി.പി. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് കഴിഞ്ഞദിവസം എ.ഡി.ജി.പി. അജിത്‌കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്‌ചകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ, അനധികൃതസ്വത്ത് സംബന്ധിച്ച് എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ ഡി.ജി.പി. അപ്രതീക്ഷിതമായി വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്‌തതോടെ കളം വീണ്ടും കലുഷമായി. ഡി.ജി.പിയുടെ ശിപാര്‍ശ മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്‌ടര്‍ക്കു കൈമാറിയതായാണു സൂചന.
വിജിലന്‍സ് അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും എ.ഡി.ജി.പി. അജിത്‌കുമാറിന്റെ തുല്യ റാങ്കിലുള്ളവരോ അതിനു താഴെയുള്ളവരോ ആകും അതിനു നിയോഗിക്കപ്പെടുക. അജിത്‌കുമാര്‍ മുമ്പ് വിജിലന്‍സ് മേധാവിയായി ജോലി ചെയ്‌തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അപ്രധാനതസ്‌തികയിലേക്കു മാറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഘടകകക്ഷികളില്‍നിന്ന് ഉള്‍പ്പെടെ ശക്‌തമാകും.
ദർവേഷ് സാഹിബ് അടുത്ത ജൂണിൽ സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തെത്താൻ പൊലീസ് തലപ്പത്ത് കരുനീക്കങ്ങളും തമ്മിലടിയും തുടങ്ങി.. സംസ്ഥാനം നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് യു.പി.എസ്.സിയാണ് നിയമനത്തിനുള്ള മൂന്നംഗ പാനൽ നൽകുന്നത്. ഇതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാർ നിയമിക്കും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോരിറ്റിയുണ്ടായിട്ടും നേരത്തേ അന്തിമപട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. ആ അനുഭവം മുന്നിലുള്ളതിനാൽ ഏതുവിധേനയും അന്തിമപട്ടികയിൽ ഇടംനേടാനുള്ള തന്ത്രങ്ങളാണ് ചിലർ പയറ്റുന്നത്.
30വർഷം സർവീസുള്ളവരെയാണ് മുൻപ് പരിഗണിച്ചിരുന്നത്. ഇപ്പോൾ 25വർഷമായവരുടെ പട്ടികയും കേന്ദ്രത്തിനയയ്ക്കും. 1999ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും. സീനിയോരിറ്റിയും പ്രവർത്തനമികവും ഐ.ബി റിപ്പോർട്ടും സ്വഭാവശുദ്ധിയും കേസുകളുമടക്കം പരിഗണിച്ച് യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, ചീഫ്സെക്രട്ടറി, പൊലീസ്‌മേധാവി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപാനൽ തയ്യാറാക്കുന്നത്.
നിലവിലെ ഡി.ജി.പി സ്ഥാനമൊഴിയുമ്പോൾ 2026 ജൂലായ് വരെ കാലാവധിയുള്ള നിതിൻഅഗർവാളായിരിക്കും സീനിയർ. കാര്യക്ഷമതയില്ലാത്തതിനാൽ ബി.എസ്.എഫ് സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച നിതിനെ പരിഗണിക്കാനിടയില്ല. സീനിയോരിറ്റിയിൽ ആറാമനാണ് എ.ഡി.ജി.പി അജിത്കുമാർ. 2028ജനുവരിവരെ കാലാവധിയുണ്ടെങ്കിലും മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽലഭിച്ചിട്ടില്ല. ഡി.ജി.പിയാവാൻ ഇതും പരിഗണിക്കപ്പെടും. 2031ജൂൺവരെ കാലാവധിയുള്ള മനോജ് എബ്രഹാം ഡി.ജി.പിയായാൽ അജിത്തിന് അവസരമില്ലാതാവും.
സീനിയോറിറ്റിയിൽ രണ്ടാമനും ഐ.ബിയിൽ അഡി.ഡയറക്ടറുമായ റവാഡചന്ദ്രശേഖറിനെ ഡെപ്യൂട്ടേഷനൊഴിവാക്കി കേരളത്തിലേക്ക് വിടാതിരിക്കാൻ നീക്കം തുടങ്ങി. സീനിയോരിറ്റിയിൽ മൂന്നാമനായ വിജിലൻസ് മേധാവി യോഗേഷ്‌ഗുപ്ത നാർകോട്ടിക് കൺട്രോൾബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുണ്ട്. അത് എത്രയുംവേഗം ശരിയാക്കാനും ചരടുവലി തുടങ്ങി.
2030വരെ സർവീസുള്ള വിജയ്‌സാക്കറെയ്ക്ക് എൻ.ഐ.എയിൽ 2027വരെ തുടരാമെങ്കിലും പൊലീസ്‌മേധാവിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാൽ, അവിടെത്തന്നെ നിറുത്തിക്കാൻ നീക്കമുണ്ട്.
യോഗേഷ് കേന്ദ്രഡെപ്യൂട്ടേഷനിൽ പോവുകയും ഐ.ബിയിലുള്ള റവാഡയ്ക്കും എസ്.പി.ജിയിലുള്ള എസ്.സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകാതിരിക്കുകയും ചെയ്താൽ അജിത്കുമാറിന് മൂന്നംഗപാനലിലുൾപ്പെടാം.
ഡി.ജി.പിയാവാൻ പരിഗണിക്കുന്നവർ ഇവരാണ്. (സർവീസ് കാലാവധിബ്രാക്കറ്റിൽ)1.നിതിൻഅഗർവാൾ (2026ജൂലായ്)2.റവാഡചന്ദ്രശേഖർ (2026ജൂലായ്)3.യോഗേഷ്ഗുപ്ത (2030ഏപ്രിൽ)4.മനോജ്എബ്രഹാം (2031ജൂൺ)5.എസ്.സുരേഷ് (2027ഏപ്രിൽ)6.എം.ആർ.അജിത്കുമാർ (2028ജനുവരി)7.എസ്.ശ്രീജിത്ത്(2028മേയ്)8.വിജയ്‌സാക്കറെ(2030ഡിസംബർ)9.ബൽറാം ഉപാദ്ധ്യായ(2030മേയ്)
മനോജ് അബ്രഹാം മാത്രമാണ് അജിത് കുമാറിന് മുന്നിലെ ഏക വെല്ലുവിളി കാരണം അദ്ദേഹത്തിന് സി. പി എമ്മുമായി അടുത്ത ബന്ധമുണ്ട്. പക്ഷേ മനോജിനെക്കാൾ ബന്ധം അജിത്തിനുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൻ്റെ പോലീസ് മേധാവി വി.എൻ. രാജനായിരുന്നു. 1974 മുതൽ 1978 വരെയാണ് ഇത്. എന്നാൽ രാജൻ വെറും കളിപ്പാവയായിരുന്നു. അദ്ദേഹത്തിന് താഴെ യുണ്ടായിരുന്ന ആർ. ജയറാം പടിക്കലാണ് പോലീസ് ഭരിച്ചത്. കാരണം കരുണാകരൻറെ വിശ്വസ്തനായിരുന്നു പടിക്കൽ. ഇന്നത്തെ ദർവേഷ് സാഹിബായിരുന്നു അന്നത്തെ രാജൻ . അജിത് കുമാറിനെ പോലെ അന്ന് പടിക്കലിനായിരുന്നു ക്രമസമാധാന ചുമതല. അടിയന്തരാവസ്ഥകാലത്ത് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി. കരുണാകരൻ ആഭ്യന്തര മന്ത്രിയും. പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ഡി.ജി.പി യാകാൻ പടിക്കലും മധുസൂദനനും തമ്മിൽ നടന്ന ചേരി പോരായിരുന്നു വാർത്ത.അന്ന് കരുണാകരൻറെ മക്കൾ ഓരോ ചേരിയിലും നിലയുറപ്പിച്ചതും വാർത്തയായി.
ഇത്രയുമൊക്കെ വിവാദമായിട്ടും പിണറായി അജിത്തിനെ തൊടാത്തത് അദ്ദേഹത്തിന് ഭയമുള്ളതു കൊണ്ടാണ്. അജിത്തിന് കേന്ദ്രത്തിലുള്ള പിടി പിണറായിക്ക് നന്നായറിയാം. അജിത്തിനെ ഡിജിപി യാക്കാൻ കേന്ദ്രം നിർദ്ദേശിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പിണറായിക്കറിയാം. ആർ എസ് എസ് ആണ് കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.സംഘടനയുടെ അഖിലേന്ത്യാ നേതാക്കളുമായാണ് അജിത്തിന് ബന്ധം. ആ ബന്ധം ശരിയായി വിനിയോഗിക്കാനും അജിത്തിനറിയാം.കേന്ദ്ര ഭരണകക്ഷിയുമായി സി.പി.എം. രഹസ്യബന്ധം പുലര്‍ത്തുന്നെന്ന ആക്ഷേപം കാലങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ലാവലിന്‍ കേസ് ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ കിടക്കുന്നതും കരുവന്നൂര്‍ ബാങ്ക് കേസ്, സ്വര്‍ണക്കടത്ത് കേസുകളിലടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ സംശയങ്ങള്‍ക്ക് ബലംപകരുകയാണ് എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച.
പോലീസ് മേധാവി ആര്‍.എസ്.എസ്. നേതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷസംരക്ഷകരെന്ന ഇടതുപക്ഷനിലപാടിന്റെ മൂര്‍ച്ചകുറയ്ക്കുമെന്ന് ആശങ്കയുണ്ട് . തിരഞ്ഞെടുപ്പുഘട്ടത്തില്‍ ഉള്‍പ്പെടെ ന്യൂനപക്ഷസംരക്ഷണമെന്ന അച്ചുതണ്ടില്‍ കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രചാരണം ചൂടുപിടിക്കാറ്.
ആര്‍.എസ്.എസിനെയും ബി.ജെ.പി.യെയും നഖശിഖാന്തം എതിര്‍ത്താണ് അതിനുള്ള കളമൊരുക്കുക. കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതയോട് സന്ധിചെയ്യുന്നെന്ന ആരോപണവും ഒപ്പമുണ്ടാകും. ബാബറി മസ്ജിദ്, മഅദനിയെ സ്വീകരിക്കല്‍, മുസ്ലിം വ്യക്തിനിയമ ഭേദഗതി, പൗരത്വനിയമം തുടങ്ങി പാലസ്തീന്‍ ഐക്യദാര്‍ഢ്യംവരെ ഇടതുപക്ഷം ഇങ്ങനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ പ്രചാരണ വിഷയങ്ങളാണ്.
https://www.facebook.com/Malayalivartha