നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളെ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് രാജ്യത്താകമാനം ആരംഭിച്ച ആയിരകണക്കായ കർഷകരുടെ കമ്പനികൾ; വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷക സമൃദ്ധി കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു
വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷക സമൃദ്ധി കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളെ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് രാജ്യത്താകമാനം ആരംഭിച്ച ആയിരകണക്കായ കർഷകരുടെ കമ്പനികളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കോടി കണക്കായകർഷകർക്ക് സ്വയം വിതക്കാനും കൊയ്യാനും വിൽക്കാനുമുള്ള അവകാശംമാത്രമല്ല, അധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പനങ്ങൾ ഉണ്ടാക്കി കയറ്റുമതിചെയ്യാനും കർഷകനെ പ്രാപ്തനാക്കിയതായി സുരേഷ് ഗോപി പറഞ്ഞു. ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഡ്വ.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അടുത്തഓണത്തിന് മുൻപ് നൂറേക്കറിൽ പച്ചക്കറികൃഷിയും നൂറുകർഷക സംരംഭങ്ങളും ലക്ഷ്യമാക്കിയുള്ള കാർഷക സമൃദ്ധികേന്ദ്രമാണ് ഉത്ഘാടനം ചെയ്തത്.
ഭീമ ജ്യൂവലറി ചെയർമാൻ Dr.B.ഗോവിന്ദൻ , CISSA ജനറൽസെക്രട്ടറി Dr.C.സുരേഷ്കുമാർ , കാർഷിക ശാസ്ത്രഞ്ജൻ Dr. കമലാസനൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി .ലതാകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായിരുന്ന ചന്തു കൃഷ്ണൻ, ആർ.ജയലക്‌ഷ്മി , മെംബർ സുമോദ് കുമാർ, കമ്പനി CEO കാവ്യാ ചന്ദ്രൻ, ഡയറക്ടർ ഭുവനചന്ദ്രൻ അഡ്വ.യൂ.എസ്.സുമേഷ് എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha