സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവം മനസ്സിലാക്കുവാൻ ശ്രമിക്കണം; ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആശുപത്രികളിൽ രക്തദാനം, പട്ടികജാതി കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ, മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി സേവാ പ്രവർത്തനങ്ങൾ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഒപ്പം തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നുവരികയാണ്. പുതിയ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള വലിയ പ്രചരണങ്ങളാണ് നടക്കുന്നത്. നൂറു ദിനം പൂർത്തിയാക്കിയ മൂന്നാം നരേന്ദ്രമോദി സർക്കാർ വലിയ വികസന പ്രവർത്തനങ്ങളും നിരവധി സംരംഭങ്ങളും രാജ്യത്ത് നടപ്പിലാക്കിയിരിക്കുകയാണ്.
യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള അതി തീവ്ര ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അടിസ്ഥാന വികസന രംഗത്ത് 100 ദിവസംകൊണ്ട് 15 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവം മനസ്സിലാക്കുവാൻ ശ്രമിക്കണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha