ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകളില്‍ അടക്കം കൂടുതല്‍ മികവുപുലര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധം സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കും; ആവശ്യമായ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകളില്‍ അടക്കം കൂടുതല്‍ മികവുപുലര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധം സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇതിന് അടിസ്ഥാന സൗകര്യങ്ങളിലും പാഠ്യരീതികളിലും ആവശ്യമായ മാറ്റം കൊണ്ടുവരും.
കുമരഞ്ചിറ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച്് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എല്ലാവിധത്തിലും മികവ് പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha