ജീവജാലങ്ങളെക്കുറിച്ച് പോലും ചിന്തിക്കാതെ മനുഷ്യന്‍ അത്യാഗ്രഹത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു; പ്രകൃതിയുടെ താളം തെറ്റിക്കുന്നത് മനുഷ്യനാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
പ്രകൃതിയുടെ താളം തെറ്റിക്കുന്നത് മനുഷ്യനാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജീവജാലങ്ങളെക്കുറിച്ച് പോലും ചിന്തിക്കാതെ മനുഷ്യന്‍ അത്യാഗ്രഹത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യന്റെ ആരോഗ്യമെന്നത് പ്രകൃതിയുടെ ആരോഗ്യമാണെന്നും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങലെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാന്‍ സമൂഹത്തെ പ്രാപ്തരാക്കുവാന്‍ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം ശാന്തിഗിരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പതിനായിരകണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോഴുണ്ടാകേണ്ടുന്ന കാലാവസ്ഥ വ്യതിയാനം ഇന്ന് 150 വര്‍ഷങ്ങള്‍ കൊണ്ടുണ്ടാകുന്നു. പാരിസ്ഥികപ്രശ്‌നങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കിയില്ലെങ്കില്‍ നോഹയുടെ പെട്ടകത്തിലേക്ക് വീണ്ടും കടക്കേണ്ടുന്ന അവസ്ഥ സംജാതമാകും. ഇന്ന് ഏറ്റവും അപകടകരമായി മാറുന്ന ഭൂമിക പശ്ചിമതീരമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ദുരന്തമാണ് കേരളത്തെ കാത്തിരിക്കുന്നത്. 1500ലധികം ചെറുതൂം വലുതുമായ മണ്ണിടിച്ചിലുകളാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.
നാട് ദുരന്തഭൂമിയായി മാറുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പോലും നമ്മുടെ ജീവിതകാലത്ത് കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കരുതിയില്ല.രണ്ട് മൂന്ന് വര്‍ഷത്തിനുളളില്‍ കടലും കായലും തമ്മിലുളള അകലം കുറയും.
കളളക്കടല്‍ പ്രതിഭാസം, ചക്രവാതച്ചുഴി തുടങ്ങിയ പുതിയ വാക്കുകള്‍ നമുക്കിടയിലേക്ക് വന്നിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലമുണ്ടാകുന്ന ദുരന്തമാണിതെന്നും വ്യവസായ വിപ്ലവങ്ങളും പ്രകൃതിയിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റവും വലിയ ആഘാതങ്ങളുണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു.
https://www.facebook.com/Malayalivartha