തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ.
പൂരം എഴുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാം തടസപ്പെടുന്ന സാഹചര്യമുണ്ടായി. എണ്ണകൊണ്ടുപോയവരും ആനയ്ക്ക് പട്ടകൊണ്ടുപോയവരും വരെ തടയപ്പെട്ടു. ഇതൊന്നും ദേവസ്വവും പൂരപ്രേമികളും ചെയ്തതല്ല. ആളെപ്പറ്റിക്കുന്ന ഡയലോഗടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് നിലപാട് മാറ്റുന്ന പിണറായി വിജയന്‍ പൂരം വിഷയത്തിൽ ആ സമീപനം മാറ്റണം. ശബരിമലയില്‍ ആചാരലംഘനത്തിന് ഒത്താശ ചെയ്തയാളാണ് മുഖ്യമന്ത്രി. ഹിന്ദു ആചാരങ്ങളേയും ഉത്സവങ്ങളെയും തകർക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂർ പൂരം പിടിച്ചെടുക്കാൻ സിപിഎം മുൻപേ ശ്രമിക്കുന്നതാണ്. അനാവശ്യ നിയന്ത്രണങ്ങൾ ഇതിന്‍റെ ഭാഗമായിരുന്നോ എന്ന് പൂരപ്രേമികൾക്ക് സംശയമുണ്ട്. എസ്പിയെ സസ്പെൻഡ് ചെയ്താൽ തീരുന്നതല്ല വിഷയമെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവരണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ആർഎസ്എസ് ആണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്ന എം.വി ഗോവിന്ദന്‍റെ അഭിപ്രായം മുഖ്യമന്ത്രിയെയാണ് ഉന്നംവയ്ക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha