അധികാരത്തിന്റെ ഹുങ്കില്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി മാറിയ പിപി ദിവ്യയെ മാത്രം എന്തിന് കുറ്റം പറയണം; ഇവരെപ്പോലെയുള്ളവരെ കല്‍തുറുങ്കലടയ്ക്കാന്‍ മുഖ്യമന്ത്രി എന്താണ് ഒരു നിമിഷം വൈകുന്നത്
അധികാരത്തിന്റെ ഹുങ്കില്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി മാറിയ പിപി ദിവ്യയെ മാത്രം എന്തിന് കുറ്റം പറയണം. ഇവരെപ്പോലെയുള്ള പൈശാചിക രൂപങ്ങളെ കല്‍തുറുങ്കലടയ്ക്കാന്‍ കാരണഭൂതന്‍ സഖാവ് പിണറായി എന്താണ് ഒരു നിമിഷം വൈകുന്നത്. നവീന്‍ ബാബു കണ്ണൂര്‍ എഡിഎം മാത്രമായിരുന്നില്ല മറിച്ച് ഒരു പുരുഷനും ഗൃഹനാഥനുമാണെന്ന് ദിവ്യ എന്ന നാരി മറന്നുപോയി. ഇവരുടെ ഭര്‍ത്താവിനെ പാര്‍ട്ടി യോഗത്തില്‍ സഖാക്കള്‍ വലിച്ചുകീറിയാല്‍ ദിവ്യ സഖാത്തി വേറുതെ കേട്ടിരിക്കുമോ എന്നതാണ് ചോദ്യം. ക്ഷണിക്കാതെയും വിളിക്കാതെയും അധികാരത്തിന്റെ ഹുങ്കില്‍ വേദിയില്‍ കയറിവന്ന് നവീന്‍ ബാബിവിനെ അപമാനിക്കാനുള്ള ലൈസന്‍സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആരുകൊടുത്തു എന്നതാണ് ചോദ്യം.
സര്‍ക്കാര്‍ വാഹനത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പെട്രോളൊഴിച്ച് മുന്‍ സീറ്റില്‍ ഞെളിരിക്കുമ്പോള്‍ ഇവരുടെയൊക്കെ വിചാരം രാജ്യവും കോടതിയും നിയമവും ഇവരുടെ തലയിലാണെന്നാണ്. കണ്ണെഴുതി പൊട്ടുതൊട്ട് മഞ്ഞ ബ്ലൗസും പട്ടുസാരിയുടുത്ത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ക്ഷണിക്കാത്ത കസേരയില്‍ ഞെളിഞ്ഞിരിക്കുകയും നിരപരാധിയായ ഒരു ഉദ്യോഗസ്ഥനെ വേദിയിലിരുത്തി അപമാനിച്ച് കൊലചെയ്യാന്‍ ഇവരാരാണ്. അക്ഷരാര്‍ഥത്തില്‍ ദിവ്യ നവീനെ പരസ്യമായി വധിച്ചുകൊല്ലുകയായിരുന്നു. വേദിയില്‍ വിളിച്ചുവരുത്താതെ അയാളുടെ മാനം കളഞ്ഞശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ ഇവരെയൊക്കെ സിപിഎം ഇത്തരത്തില്‍ പരിശീലിപ്പിച്ചെടുത്താണ്.
പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളില്‍ മൂത്തു നരച്ച സഖാക്കള്‍ കൊല്ലാനും തല്ലാനും വാക്കുകള്‍ കൊണ്ട് വധിക്കാനുമാണ് പരിശീലിപ്പിക്കുന്നതെന്ന് വ്യക്തം. ഇത്തരം കണ്ണൂര്‍ ദിവ്യത്തികളുടെയൊക്കെ ധാരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കറങ്ങുന്ന കസേരയില്‍ ഇരിപ്പിടം കിട്ടിയാല്‍ പിന്നെ കാരണഭൂതനെക്കാള്‍ വലിയ പുള്ളിയായെന്നാണ്. അഹന്ത മാത്രമല്ല അഴിമതിയുടെ ആള്‍രൂപവും ധിക്കാരത്തിന്റെ പ്രതീകവുമാണ് ഇത്തരം ദിവ്യകളെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. മാന്യതയും മര്യാദയുമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുട മുഖമുദ്രയെന്ന് സഖാത്തികള്‍ തിരിച്ചറിയണം. സഖാക്കളും തിരിച്ചറയണം.
ഭരണം കിട്ടിയാല്‍ പിന്നെ എന്തുമാകാം എന്ന കാരണഭൂതനെ കണ്ടാണ് ഇത്തരം സ്ത്രീകളും ഇങ്ങനെയെയായി മാറിയിരിക്കുന്നത്. മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരിക്കെ പ്രവാസി സാജനോട് ചെയ്ത കൊടുംചതിയാണ് പ്രവാസിയായിരുന്ന സാജന്റെ ആത്മഹത്യയിലേക്ക് വഴി തെളിച്ചത്. അധികാരം കിട്ടയില്‍ സിപിഎമ്മിലെ അറും തെമ്മാടികളുടെയും ഗുണ്ടകളുടെയും നിലവാരത്തകര്‍ച്ചയിലേക്ക് സഖാത്തികളും അധപതിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദിവ്യ എന്ന ധിക്കാരിയുടെ ചെയ്തികള്‍.
നവീന്‍ ബാബു ആത്മഹത്യ ചെയ്തപ്പോള്‍ സംഭവത്തെ അപലപിക്കാന്‍പോലും സാമാന്യമര്യാദ കാണിക്കാതെ വേദിയില്‍ നടക്കിയ വായ്ത്താരിയെ നീതീകരിക്കുകയായിരുന്ന ദിവ്യ. ഇന്ത്യന്‍ പ്രധാമന്ത്രിപോലും ഇന്ത്യന്‍ നിയമത്തിന് കീഴിലാണ് ജീവിക്കുന്നതെന്നിരിക്കെ സിപിഎമ്മിലെ ദിവ്യത്തിമാര്‍ക്ക് എന്താണ് പ്രത്യേകമായ അധികാരം. ശ്യമളയും ദിവ്യയുമൊക്കെ ഇത്തരത്തില്‍ മൂന്നാകിട തെമ്മാടികളെപ്പോലെ അഴിഞ്ഞാടിയപ്പോഴും ജനാധിപത്യ മഹിളാക്കൂട്ടം എന്ന പേരിലുള്ള സഖാത്തികളുടെ വായില്‍ നിന്ന് ഒരു ശബ്ദം പോലും ഉരിയാടപ്പെട്ടില്ല. മഹാശ്രീമതികളും ഷൈലജമാരും സുജാതകളുംപോലുള്ള മഹനീയ മഹതികള്‍ സംഭവത്തെ അപലപിച്ചില്ല. കൊലയും വെട്ടും തട്ടും കുത്തും നടത്താന്‍ മടിയില്ലാത്ത സിപിഎം തെമ്മാടി സഖാക്കളെക്കാള്‍ അധപതിച്ചുപോയിരിക്കുന്നു ദിവ്യ മോഡല്‍ സഖാത്തികള്‍. ഇവറ്റകളെ അധികാരത്തില്‍ നിന്ന് വലിച്ചെറിയുക മാത്രമല്ല ജയിലറയില്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കേരളം വിധിയെഴുതുകയാണ്.
ഇതുവരെ പുറത്തുവന്ന വിവരങ്ങളനുസരിച്ച സഖാത്തി ദിവ്യ അഴിമതിയുടെ അധോലോകമായിരുന്നു. വിവാദ പെട്രോള്‍ പമ്പുപോലും ദിവ്യയുടെ ബിനാമി കച്ചവടമായിരുന്നു എന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടിയുടെ ഗുണ്ടായിസവും പാര്‍ട്ടി നടത്തിയ കൂട്ടക്കൊലകളിലെ ചോരച്ചാലുകളും കണ്ടും കേട്ടാണ് സഖാത്തികളും വളരുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിവെട്ടി കൊന്നപ്പോള്‍ ചോരച്ചാലുകളെ പോലും അപമാനിച്ച ധിക്കാരി സഖാത്തികളുടെ നാടാണ് കണ്ണൂര്‍. ഒരു നിര ജയരാജന്‍മാരും കാരണഭൂതന്‍ പിണറായിയും ഗോവിന്ദനും പോലുള്ളവരുടെ ഗുണ്ടായിസം കണ്ടും കേട്ടുമാണ് ഇത്തരം വനിതാ അവതാരങ്ങളും പാര്‍ട്ടിയിലും പുറത്തും അഴിഞ്ഞാടുന്നത്.
https://www.facebook.com/Malayalivartha