കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ കാരണഭൂതന്‍; സംവിധാനം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍; സാങ്കേതിക സഹായം എകെജി സെന്റര്‍; ദാസ്യപ്പണി കണ്ണൂര്‍ പോലീസ്
കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ കാരണഭൂതന്‍. സംവിധാനം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സാങ്കേതിക സഹായം എകെജി സെന്റര്‍. ദാസ്യപ്പണി കണ്ണൂര്‍ പോലീസ്. കേരളത്തിലെ ജനങ്ങള്‍ ഇത്രയേ ചോദിക്കുന്നുള്ളു കേരളാ പോലീസ് കടലാസ് പുലിയോ. അത്തോ ചത്ത കുതിരയോ എന്ന്. പിപി ദിവ്യ കഴിഞ്ഞ 14 ദിവസമായി എവിടെ ഉണ്ടായിരുന്നുവെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും അടിമ പോലീസിന് അറസ്റ്റ് ചെയ്യാനായില്ല. ഇന്ന് കോടതി ജാമ്യം നിഷേധിച്ചതോടെ ഗോവിന്ദന്‍ സഖാവ് പറഞ്ഞു കീഴടങ്ങാന്‍. പോലീസ് ദിവ്യയുടെ വീട്ടിലെത്തുംമുന്‍പ് ദിവ്യ പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കാതെ കടന്നുവരുന്നു.
ദിവ്യയുടെ വീടിനും സഖാക്കളുടെ കാവലും പോലീസിന്റെ കാവലും ഏര്‍പ്പെടുത്തിയത് കാരണഭൂതന്റെ അറിവോടെയായിരുന്നുവെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ദിവ്യയെ മയക്കുവെടി വച്ചു പോലീസ് പിടിച്ചുകൊണ്ടുപോയി എന്ന് വൈകാതെ എംവി ഗോവിന്ദന്‍ പറഞ്ഞ് ന്യായീകരണ തൊഴിലാളി സഖാക്കളെ തെറ്റിദ്ധരിപ്പിക്കുമായിരിക്കും. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിലായത് ഭയങ്കരമൊരു നാടകമായിരുന്നു.
സര്‍ക്കാരിന്റെ കല്‍പന തൊണ്ട വിഴുങ്ങാതെ വിഴുങ്ങുന്ന കേരള പോലീസിന്റെ അടിമത്തം കാണുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. ഐപിഎസും കാക്കിയുമൊക്കെ പിണറായിക്ക് അടിയറവ് വച്ചവരോട് അരിയാഹാരം ഉണ്ണുന്ന മലയാളി മനുഷ്യര്‍ക്ക് നാണക്കേടു മാത്രമേയുള്ളു. കണ്ണപുരം പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തതുപോലും. പിന്നീട് അറിയുന്നു ഡ്രൈവര്‍ക്കൊപ്പം സ്റ്റേഷനിലേക്കു പോയപ്പോള്‍ പോലീസ് വണ്ടി തടഞ്ഞ് ദിവ്യയെ പിടികൂടിയെന്നാണ്. വഴിയില്‍ വണ്ടിതടഞ്ഞ കേരള പോലീസ് താലപ്പൊലിയും പൂച്ചെണ്ടും ഷാളും കരുതിവച്ചിരുന്നോ എന്നേ അറിയേണ്ടതുള്ളു.
തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. അതുവരെ വീട്ടിലോ പാര്‍ട്ടി ഗ്രാമത്തിലോ ദിവ്യ സുഖവാസത്തിലായിരുന്നുവെന്ന് തീര്‍ച്ചയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷെ ഗതികേടുകൊണ്ടു പിടിക്കാന്‍ പറ്റിയില്ലെന്നാണ് പോലീസിലെ പുങ്കവന്‍മാര്‍ പറയുന്നത്. അപാരം ഇവരുടെ തൊലിക്കട്ടിയെന്നേ കേരളത്തിനു പറയാനുള്ളു.
ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ ഗതികേടുമൂലം അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിനു മുന്നിലെ മാര്‍ഗം. ദിവ്യയും പോലീസും തമ്മില്‍ നടത്തിയ ആശയവിനിമയം പുറത്തുവന്നാല്‍ കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവന്നേക്കാം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു. ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങല്‍ നീട്ടിക്കൊണ്ട് പോവുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് ദിവ്യയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായതെന്നു വ്യക്തമാണ്.
കഴിഞ്ഞ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളില്‍ നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.
വേദിയില്‍ പരസ്യമായി നടത്തിയ ആക്ഷേപമാണ് ആത്മഹത്യയിലേക്ക് വഴി തെളിച്ചത്. തലേന്ന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് പി.പി. ദിവ്യ ഒളിവില്‍ പോവുകയായിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. മെഡിക്കല്‍ പരിശോധനക്ക് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കിയാലും രോഗം നടിച്ചും ക്ഷീണം നടിച്ച ദിവ്യതാരം ആശുപത്രിയില്‍ ചേക്കാറാനാണ് സാധ്യതയേറെയും.
https://www.facebook.com/Malayalivartha