കേരളം അഴിമതി മുക്തമായി നിലനില്‍ക്കുന്നു; ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജന സംവിധാനം ഫലപ്രദമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജനത്തിനായുള്ള വിജിലന്‍സ് സംവിധാനം ഫലപ്രദമാണെന്നും അതുകൊണ്ടാണ് കേരളം അഴിമതി മുക്തമായി നിലനില്‍ക്കുന്ന തെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരാഘോഷം പി.ടി.പി നഗര്‍ അരണ്യം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് കേസുകളിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം. വൈകികിട്ടുന്ന നീതി അനീതിയാണെന്നും ഇത് ഉദ്യോഗസ്ഥരുടെ മനോവിര്യം കെടുത്തുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള വിജിലന്‍സ് കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിന് മൂന്നു മാസത്തിനകം കര്‍മ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എ. പി സി സി എഫ് എല്‍ ചന്ദ്രശേഖര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പൊലീസ് സൂപ്രണ്ട് വി അജയകുമാറിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നടന്നു.
https://www.facebook.com/Malayalivartha