സുരേഷ് ഗോപിക്ക് ധിക്കാരമാണ്; സിനിമാ സ്റ്റൈലിലാണ് ശരീരഭാഷ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ രംഗത്ത്. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമാ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും സുരേഷ് ഗോപി ഉപയോഗിച്ചത് കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഒരു സിപിഎം നേതാവ് പോലും ഇത് വരെ പ്രതികരിച്ചില്ല. ഏതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂർ കലക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കലക്ടർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. കലക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്.എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
https://www.facebook.com/Malayalivartha