കഴിഞ്ഞ 10 വർഷത്തിനകത്ത് നൽകിയ എൻഒസി പരിശോധിക്കും; എഡിഎമ്മിന്റെ മരണ റിപ്പോർട്ടിന്മേൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണ റിപ്പോർട്ടിന്മേൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഈ വിഷയങ്ങൾ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകത്ത് നൽകിയ എൻഒസി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവനയിൽ സുരേഷ് ഗോപി എം.പി നിർണായകമായ പ്രതികരണം നടത്തി . ആംബുലൻസിൽ കയറി . എന്നാൽ, പ്രചരിപ്പിക്കപ്പെടുന്ന പോലെയല്ല അത്. തന്‍റെ കാലിന് സുഖമില്ലായിരുന്നു. കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.
'ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ, ആ മൊഴിയിൽ എന്താ പറഞ്ഞിരിക്കുന്നത്. ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്. ഞാൻ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്.
സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല എന്നും സുരേഷ് ഗോപിപറഞ്ഞു.
https://www.facebook.com/Malayalivartha