Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

ആഭ്യന്തരവകുപ്പിൽ കേട്ടു കൊണ്ടിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങൾ; കൊടകര കുഴൽപണ കേസിൽ അന്വേഷണം നടത്താൻ തീരുമാനമെടുത്തതും ഡിജിപിക്ക് നിർദ്ദേശം നൽകിയതും സി പി എം സംസ്ഥാന സെക്രട്ടറി

02 NOVEMBER 2024 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ

കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണം; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുമുള്ള സമരവും പ്രചരണവും യു.ഡി.എഫും കോണ്‍ഗ്രസും സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സര്‍ക്കാര്‍ നിരവധി പാര്‍ട്ടിക്കാര്‍ക്കാണ് നിയമനം നല്കിയത്; ആശ്രിതനിയമനം റദ്ദാക്കല്‍ വന്‍തിരിച്ചടി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കൊടകര കുഴൽപണ കേസിൽ അന്വേഷണം നടത്താൻ തീരുമാനമെടുത്തതും ഡിജിപിക്ക് നിർദ്ദേശം നൽകിയതും സി പി എം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പാർട്ടി തീരുമാനമെടുത്തത്. ഒടുവിൽ പാർട്ടിയുടെ നിർബന്ധത്തിന് മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വന്നു. ആഭ്യന്തരവകുപ്പിൽ കേട്ടു കൊണ്ടിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങളാണ്.മുഖ്യമന്ത്രിയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് ചുരുക്കം.

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാർ  തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേശ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശാനുസരണമാണ് ഡി ജി പി മുഖ്യമന്ത്രിയെ കണ്ടത്.

തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാൻ രൂപീകരിക്കുകയും ഇവർ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടു കൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ടു പോകാനാകൂ.

2021 ൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിയേക്ക് ഹവാലപ്പണം എത്തിയതിന്റെ പിന്നില്‍ കര്‍ണാടകയിലെ ഉന്നത ബിജെപി നേതാവിന് ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യവും പരിശോധിക്കപ്പെടണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൽ സ്വാധീനം ഉണ്ടായിരുന്ന കാലത്ത് ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ല.

കേരളത്തില്‍ എത്തിച്ച ഹവാലപ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷ സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ജൂലൈ രണ്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി)ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

പണം കടത്തിയതില്‍ ലെഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലെഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹര്‍ സിങ്ങിനുള്ളത്. 2010 മുതല്‍ 2022 വരെ കര്‍ണാടക ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു ലെഹര്‍ സിങ്. കര്‍ണാടകയില്‍നിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലീസിന്റെ റപ്പോര്‍ട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉള്‍പ്പെടെ 41.40 കോടിയാണ് കേരളത്തില്‍ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയില്‍ 3.50 കോടിയും സേലത്ത് 4.40 കോടിയും കവര്‍ച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തില്‍ വിവിധയിടത്ത് വിതരണം ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് സ്വദേശി ഷംജീര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് 2021 ഏപ്രില്‍ ഏഴിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ കാറില്‍ പോകുമ്പോള്‍ പത്തോളം പേരടങ്ങുന്ന സംഘം 25 ലക്ഷം രൂപ കൊടകരയ്ക്കു സമീപത്തുവച്ച് കവര്‍ന്നുവെന്നായിരുന്നു പരാതി. കോഴിക്കോടുള്ള സുനില്‍ നായിക്ക് എന്നയാള്‍ നല്‍കിയ പണം എറണാകുളത്ത് ധര്‍മരാജനു കൊടുക്കാന്‍ കൊണ്ടുപോയെന്നാണ് ഷംജീര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സുനില്‍ നായിക്ക് ചോദ്യം ചെയ്യലില്‍ ഇതു നിഷേധിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ പരാതിക്കാരന്‍ സഞ്ചരിച്ചിരുന്ന കാര്‍ ചാലക്കുട്ടി പോട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ കാറില്‍ രണ്ടു രഹസ്യ അറകള്‍ തുറന്ന നിലയില്‍ കണ്ടെത്തി. 2021 ഏപ്രില്‍ 25ന് ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്തു.


തുടര്‍ന്ന് ഷംജീറിനെയും ധര്‍മരാജനെയും വിശദമായി ചോദ്യം ചെയ്തതില്‍നിന്നു കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല 3.5 കോടി രൂപയായിരുന്നുവെന്നു തെളിഞ്ഞു. എറണാകുളത്തേക്കു വ്യാപാര ആവശ്യത്തിനു കൊണ്ടുപോയി എന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനുശേഷം എസിപി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മേയ് 10ന് അന്വേഷണം ഏറ്റെടുത്തു. പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് 1,16,04,701 രൂപയും 13,29,100 രൂപ വില വരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെത്തി. പ്രതികള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന 17,00,000 രൂപയും അന്വേഷണസംഘം തിരിച്ചറിഞ്ഞു മരവിപ്പിച്ചു. 3.5 കോടിയില്‍ 56,64,710 രൂപ പ്രതികള്‍ ചെലവഴിച്ചു. രണ്ടു കോടിയോളം രൂപ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. 22 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

2021 മാര്‍ച്ച് ആറിനു സമാനമായ മോഷണം സേലത്തിനു സമീപം കൊങ്കണപുരത്തുവച്ചും നടന്നുവെന്ന ധര്‍മരാജന്‍ പൊലീസിനോടു പറഞ്ഞിരുന്നു. 4.4 കോടി രൂപയാണ് അന്നു മോഷണം പോയത്. ധര്‍മരാജന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍നിന്ന് പാലക്കാട്ടേക്കാണു പണം കൊണ്ടുവന്നിരുന്നത്. മോഷണം നടക്കുമ്പോള്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജ് വാഹനത്തിലുണ്ടായിരുന്നു. വിജിത്ത് എന്നയാളാണു വാഹനം ഓടിച്ചിരുന്നത്. ഇതേക്കുറിച്ച് ധര്‍മരാജന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. കാര്‍ ആക്രമിച്ചു കവര്‍ച്ച നടത്തിയതില്‍ കൊങ്കണപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ ഷംജീറും ധര്‍മരാജനും പരസ്പരവിരുദ്ധമായ മൊഴികളാണു നല്‍കിയത്. തുടര്‍ന്ന് ധര്‍മരാജനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു തന്റെ ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷിജിന്‍ ആണ് 3.5 കോടി രൂപ 2021 മാര്‍ച്ച് 27-ന് ബെംഗളൂരുവില്‍നിന്നു കൊണ്ടുവന്നതെന്ന് പൊലീസിനോടു പറഞ്ഞു. പാഴ്‌സല്‍ ലോറിയിലാണു പണം എത്തിച്ചതെന്ന് ഷിജിനും പൊലീസിനോടു സമ്മതിച്ചു. ബെംഗളൂരുവില്‍ സുന്ദര്‍ലാല്‍ എന്ന ആളെയാണു പണത്തിനായി ബന്ധപ്പെട്ടിരുന്നത്. 41.40 കോടി രൂപയാണ് കര്‍ണാടകയില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് എത്തിച്ചതെന്നു ധര്‍മരാജന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് ഇഡിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണു പണം കൊണ്ടുവന്നതെന്നും ധര്‍മരാജന്‍ പൊലീസിനോടു പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ എത്തി ആര്‍ക്കൊക്കെ എത്ര രൂപയാണ് നല്‍കിയതെന്നും ധര്‍മരാജന്‍ പറഞ്ഞു. ഷംജീര്‍, ഷിജിന്‍, ഷൈജു, വിജിത്ത് എന്നിവരാണു പണം കടത്താന്‍ സഹായിച്ചത്.

ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയില്‍ പണത്തിന്റെ ഉറവിടത്തെക്കുറിച്ചു നല്‍കിയ കാര്യങ്ങള്‍ തെറ്റാണെന്നു പൊലീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. 41.4 കോടിയില്‍ ബാക്കിയുള്ള 37.90 കോടി രൂപ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ധര്‍മരാജനു കഴിഞ്ഞിട്ടില്ല. തൃശൂരുള്ള സുധീര്‍ സിങ്, ബെംഗളൂരുവിലെ സുന്ദര്‍ലാല്‍, മഹാരാഷ്ട്രയിലെ സച്ചിന്‍ സേതു, തൃശൂര്‍ സ്വദേശി ബി. പ്രദീപ്, ബെംഗളൂരുവിലുള്ള വിക്കി, ലെഹര്‍ സിങ് എന്നിവര്‍ ബിജെപിക്കു വേണ്ടിയുള്ള ഹവാലപ്പണക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കണ്ടെത്തിയ പണം അനധികൃതമായതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, ആദായനികുതി വകുപ്പ് എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഇഡിയെ അറിയിച്ചു.

2021 മാര്‍ച്ച് 5 - ഷംജീറും റഷീദും ചേര്‍ന്ന് കാറില്‍ രണ്ടു കോടി രൂപ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് അറ്റന്‍ഡര്‍ ബിനീതിന് എത്തിച്ചു നല്‍കി. മാര്‍ച്ച് 8നും ബിനീതിന് ഇവര്‍ 3.5 കോടി നല്‍കി. മാര്‍ച്ച് 12ന് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന് രണ്ടു കോടിയും 13ന് 1.5 കോടിയും 14ന് 1.5 കോടിയും നല്‍കി. 16ന് ധര്‍മരാജന്‍ കെഎസ്ആര്‍ടിസി ബസില്‍ ആലുവയില്‍ എത്തി സോമശേഖരന്‍ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി. 18ന് ഷിജിന്‍ ലോറിയില്‍ അരൂരിനു സമീപത്തുവച്ച് ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നല്‍കി.

20ന് ഷിജിന്‍, ധര്‍മരാജന്‍, ഷൈജു, ധനരാജ്, ഷാജി എന്നിവര്‍ ഏഴു കോടി രൂപ ബെംഗളൂരുവില്‍നിന്നും മറ്റുമാണ് ശേഖരിച്ചത്.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ ബിജെപി ഓഫിസിലെ ശരത് - 1.4 കോടി, കോഴിക്കോട് ബിജെപി മേഖലാ സെക്രട്ടറി കെ.പി.സുരേഷ് - 1.5 കോടി, കോഴിക്കോട് ബിജെപി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ - 1 കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാര്‍ - 2.5 കോടി എന്നിങ്ങനെ തുക നല്‍കിയെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 25ന് ഷിജിന്‍ 1.1 കോടി രൂപ ലോറിയില്‍ തിരുവനന്തപുരത്ത് എത്തിച്ച് ധര്‍മരാജനു നല്‍കി. അടുത്ത ദിവസങ്ങളില്‍ ഷിജിന്‍ കര്‍ണാടകയില്‍നിന്ന് 6.5 കോടി പാഴ്‌സല്‍ ലോറിയില്‍ കേരളത്തില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ വിവിധ ബിജെപി നേതാക്കള്‍ക്കു കോടികള്‍ എത്തിച്ചു നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാര്‍ച്ച് മൂന്നിന് കാറില്‍ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.


പാർട്ടി നിർദ്ദേശാനുസരണം ഡി.ജി.പിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. കോടതിയുടെ അനുമതി കൂടി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക. അതിന് മുന്‍പ് വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂര്‍ സതീശന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സതീശന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന തെളിവുകള്‍ കൂടി സമാഹരിച്ച് കൊണ്ടാകും തുടരന്വേഷണത്തിന് വേണ്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. ഇനി പിണറായിക്ക് ആശ്രയം കോടതി  മാത്രമാണ്.  അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞാൽ തത്കാലം ഊരാം.


ബി ജെ പി യുടെ മർമ്മത്തിൽ കുത്തിയ ശേഷം എം.വി.  ഗോവിന്ദൻ പിണറായിയോട് പകരം ചോദിക്കുകയായിരുന്നു. ബി ജെ പി വിചാരിച്ചാൽ പിണറായി അകത്താവും.ലാവ്ലിൻ പോലുള്ള സ്വന്തം കേസുകൾ മാത്രമല്ല മകളുടെ പ്രമാദമായ കേസുകൾ വേറെയുമുണ്ട്. കേന്ദ്രസർക്കാരിന്റെ  കണ്ണിൽ കോലിട്ട് കുത്തുന്ന ഏർപാടാണ്  ഇന്നലെ തലസ്ഥാനത്ത് നടത്തിയത്. കെ. സുരേന്ദ്രനെ പോലൊരു നേതാവിനെ കുരുക്കാൻ ശ്രമിച്ചാൽ ബി.ജെ പി കേന്ദ്ര നേതൃത്വം  വെറുതെ വിടില്ലെന്ന് ഉറപ്പാണ്. ഇത്തരം ഒരു പ്രതീക്ഷയാണ് എം.വി. ഗേവിനുമുള്ളത്. അതിനാണ് അദ്ദേഹം  ബി.ജെ പി യെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്.  കേരള സർക്കാരിന്റെ ഓരോ നീക്കവും കേന്ദ്രം സസൂക്ഷമം വിലയിരുത്തുന്നുണ്ട് കാരണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബി, ജെ.   പിയുടെ പണമാണ് .അതിന്റെ ഉത്തരവാദികളെ പാർട്ടിക്ക് കണ്ടെത്തുക തന്നെ വേണം. അതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായിരുന്ന ഇ രഘുനന്ദന്‍ അന്തരിച്ചു  (1 hour ago)

വൈരാഗ്യം ജീവനെടുത്തു .... ആ 20കാരന്‍ തന്നെ കൊലയാളി..... വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്....  (1 hour ago)

ഡീസല്‍ ഓവുചാലിലേക്ക്.... ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച..... ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന നടത്തും  (1 hour ago)

നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണം, സൗദിയിൽ ഹൃദയാഘാതം മൂലം പാലക്കാട്‌ സ്വദേശി മരിച്ചു  (7 hours ago)

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അറസ്റ്റില്‍  (8 hours ago)

ആനയെഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്... സുമില്‍ഷാദിന്റെ ഹോട്ടല്‍ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു  (8 hours ago)

ചിന്നക്കനാലില്‍ കൃഷിയിടത്തില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം  (8 hours ago)

വീണ്ടും കോടികൾ വാരിക്കൂട്ടി പ്രവാസി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 57 കോടി, അരവിന്ദിന് ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്  (8 hours ago)

തൊഴില്‍ നിയമലംഘനം, ഒമാനിൽ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം പ്രവാസികളെ പിടികൂടി അറസ്റ്റ് ചെയ്തു  (9 hours ago)

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ ഇനി എല്ലാ ദിവസവും പറക്കാം, കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് 20ാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഇന്‍ഡിഗോ എയർലൈൻസ്...!!!  (9 hours ago)

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു  (9 hours ago)

മികച്ച ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ 'അനുഭവ സദസ് 2.0'; ദേശീയ ശില്‍പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം  (12 hours ago)

Malayali Vartha Recommends