കൊടകര കുഴൽ പണ കേസ്; കേരളവും കേന്ദ്രവും ഈ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കുഴൽപണം കൊണ്ടുവന്ന ധർമ്മരാജനെ ചോദ്യം ചെയ്തപ്പോൾ നാൽപ്പത്തൊന്ന് കോടി നാല്പതു ലക്ഷം രൂപ കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ധർമ്മരാജൻ മാത്രം കൊണ്ടുവന്നതാണ് ഇത്. ഇത് ആരു വഴിയാണ് . അഞ്ചു പേരുടെ പേരും പരാമർശിച്ചിട്ടുണ്ട്. അവര് വഴിയാണ് ഈ പണം വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. ഇതിൽ മൂന്നര കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.
ആലപ്പുഴയിലേക്ക് കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ടത്. ധർമ്മരാജൻ കേരള പോലീസിന് കൊടുത്ത മൊഴിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറി ഗണേശും ഓഫീസ് സെക്രട്ടറി ഗിരീശൻ നായരുടെയും നിർദ്ദേശപ്രകാരമാണ് ഈ പണം കൊണ്ടുവന്നതെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കേരള പോലീസ് അന്വേഷിക്കാത്തത്. കേരള പോലീസ് അന്വേഷിച്ച് വിവരം ലഭിച്ചു. ഇത് കേരള പോലീസിന് ലഭിച്ചതുകൊണ്ട് തന്നെ ഈ വിവരം രണ്ടു കൂട്ടരും ഒതുക്കി തീർക്കാൻ ശ്രമിച്ചു. കത്ത് പുറത്ത് വന്നതുമില്ല പിന്നീട് മൂന്ന് കൊല്ലങ്ങൾക്ക് ശേഷമാണ് കത്ത് പുറത്ത് വരുന്നത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു .
രാഷ്ട്രീയമായ ഒരു ആരോപണം പോലും സുരേന്ദ്രന് എതിരായി ഉയർന്നു വന്നില്ല. 40 കോടി 40 ലക്ഷം രൂപ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയമായി പോലും സർക്കാരോ സിപിഎമ്മോ അന്വേഷിച്ചില്ല. എല്ലാ കേസിലും അന്വേഷണം നടത്തുന്ന ഇഡി ഇവിടെ അന്വേഷിച്ചില്ല. തൃശ്ശൂരിലെ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ കത്തിൻമേൽ ഇഡി അന്വേഷണം നടത്തിയില്ല. കേരളവും കേന്ദ്രവും ഈ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു.
ഈ കുഴൽപ്പണ കേസ് ഒതുക്കി തീർത്തതിന് പ്രത്യുപകാരമായാണ് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമേതിരെ ആരോപിക്കപ്പെടുന്ന കേസുകൾ ഒതുക്കി തീർക്കുന്നത്. ഇതാണ് കേരളത്തിലെ പ്രതിപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എസ് എൻ സി ലാവ്‌ലിൻ കേസ്, കരുവന്നൂർ ഇ ഡി കേസ് എവിടെ പോയി, സ്വർണകടത്ത് കേസ് എവിടെ പോയി ശിവശങ്കരൻ ജയിലിൽ പോയി എങ്കിലും ബാക്കി പ്രതികൾ എവിടെ. എസ് എഫ് ഒ കേസ് എവിടെ പോയി. ഒരു കേസ് അവർ അന്വേഷണം അവസാനിപ്പിച്ചാൽ ഇവിടെയും അവസാനിപ്പിക്കും. പരസ്പരം ധാരണയിലാണ് ഇവർ മുന്നോട്ട് പോകുന്നത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha