എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കേരളത്തില്‍ നടത്തിയ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കേരളത്തില്‍ നടത്തിയ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ഗോവിന്ദന്‍ ആദ്യം അത് ചെയ്യട്ടെ. പാതിരാ നാടകം പൊളിഞ്ഞു പാളീസായി. അതിനു മേല്‍ വന്ന ട്രോളി നാടകവും വഷളായി. സി.പി.എമ്മില്‍ തന്നെ കണ്‍ഫ്യൂഷനാണ്. എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിയും കള്ളപ്പണം കൊണ്ടു വന്നെന്ന് പറയുമ്പോള്‍ ഷാഫി പറമ്പില്‍ പൊലീസിനെ വിളിച്ച് പറ്റിച്ചെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പറയുന്നത്.
ഇതില്‍ ഏതാണ് ശരി? തിരക്കഥയുണ്ടാക്കി ഇതുപോലെ നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരു പോലെ നുണപറയാന്‍ പഠിക്കണം. അല്ലെങ്കില്‍ ഇതുപോലെ പല രീതിയിലായിപ്പോകും. ജനങ്ങള്‍ക്ക് മുന്നില്‍ സി.പി.എം പരിഹാസ്യരായി നില്‍ക്കുകയാണ് എന്നും വി ഡി സതീശൻ പറഞ്ഞു. കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്‍ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെയും അയാള്‍ക്ക് കുടപിടിച്ചു കൊടുത്ത പിണറായി വിജയനെയും സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ നുണക്കഥയാണ് പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും വ്യക്തമായി.
അതിനെ നിയമപരമായി നേരിടും. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ നേതാക്കളുടെ മുറി പാതിരാത്രി റെയ്ഡ് ചെയ്തത്. അതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള നിയമപരമായ നടപടികളും സ്വീകരിക്കും എന്നും വി ഡി സതീശൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വച്ച് ഇവര്‍ പിടിപ്പിച്ചില്ലല്ലോയെന്ന സമാധാനം മാത്രമെ ഇപ്പോഴുള്ളൂ. എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച് വഷളാക്കിയ വൃത്തികെട്ടവന്‍മാരുടെ പാര്‍ട്ടിയാണ് സി.പി.എം. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വച്ച ആളുകള്‍ ഞങ്ങളുടെ കാറില്‍ കഞ്ചാവ് വയ്ക്കുമോയെന്ന പേടി മാത്രമെയുള്ളൂ. എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും സി.പി.എം ഇതുപോലൊരു നാടകം നടത്തും. അത് തൃക്കാക്കരയിലും വടകരയിലുമൊക്കെ നടത്തി. വടകരയിലെ കാഫിര്‍ നാടകം പോലെയാണ് പാലാക്കാട് പാതിരാ നാടകം നടത്തിയത് എന്നും വി ഡി സതീശൻ പറഞ്ഞു
https://www.facebook.com/Malayalivartha