ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി; പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും ഏൽപിച്ചു; തൃശ്ശൂർ എംപിയും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി
തൃശ്ശൂർ എംപിയും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. . ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി. പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും ഏൽപിച്ചു.
കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ദില്ലിക്ക് വിളിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ദില്ലിയിൽ എത്തിയ അദ്ദേഹം പ്രധാനമന്ത്രിയെ നേരിൽ കണ്ടു. സുരേഷ് ഗോപിയെ നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത് എന്നാണ് വിവരം.
സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുംകേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നു നിർദേശിച്ചിരുന്നു . സിനിമ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷാ അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha