ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല; സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിനോടനുബന്ധിച്ച കേസിൽ പിപി ദിവ്യയ്‌ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ദിവ്യ ജയിലായിരുന്നപ്പോൾ തന്നെ സമ്മർദങ്ങൾ ശക്തമായതിനാൽ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇതാ പാർട്ടി സ്വീകരിച്ച നടപടിയിൽ പ്രതികരിച്ചിരിക്കുകയാണ് പിപി ദിവ്യ.
സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തിയാണ് പിപി ദിവ്യ അറിയിച്ചിരിക്കുന്നത് . ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ദിവ്യയുടെ പ്രതികരണം. തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യ ഉന്നയിച്ചു. ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചു എന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
എഡിഎം നവീൻ ബാബുവിൻ്റെ മരവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം പിപി ദിവ്യ ജയിൽ മോചിതയായിരുന്നു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ശേഷം നിർണായകമായ പ്രതികരണങ്ങളാണ് ദിവ്യ നടത്തിയിരിക്കുന്നത്. മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പിപി ദിവ്യ. സദുദ്ദേശപരമായിരുന്നു ഇടപെടൽ .
തൻറെ നിരപരാധിത്വം തെളിയിക്കും . മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ തൻ്റേയും ആഗ്രഹം. സത്യംതെളിയണം എന്നും പിപി ദിവ്യ പറഞ്ഞു.
https://www.facebook.com/Malayalivartha