പ്രതിപക്ഷ നേതാവ് പോലും പറയാത്ത രീതിയിൽ തുലനം ചെയ്‌തെതിനു നല്ല നമസ്കാരം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ
എവിടെയൊക്കെ മാറുന്നോ അവിടെ ഒക്കെ വോട്ട് മാറ്റുന്ന രീതി തനിക്കുണ്ടെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ പറഞ്ഞു. എന്നാൽ അങ്ങനെ മാറ്റുന്നതിൽ ഒരു പ്രശനവും ഇല്ല എന്നാണോ കരുതുന്നത് എന്ന ചോദ്യത്തോട് പൊട്ടിത്തെറിച്ച് പി സരിൻ. നിയമത്തിനു എതിരായി താൻ ഒന്നും ചെയ്തിട്ടില്ല. നിഷ്പിത താത്പര്യത്തോടെയാണ് ചോദ്യമാണ് ചോദിച്ചത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് പോലും പറയാത്ത രീതിയിൽ തുലനം ചെയ്‌തെതിനു നല്ല നമസ്കാരമെന്നും പി സരിൻ പറഞ്ഞു.ഇരട്ട വോട്ടിനെ ന്യായീകരിക്കുകയാണെന്നും പറഞ്ഞു.ഇരട്ട വോട്ടിനെ മാധ്യമപ്രവർത്തകൻ ന്യായീക്കരിക്കുകയാണെന്നും ഉളുപ്പ് വേണമെന്നും പി സരിൻ പറഞ്ഞു വ്യാജ വോട്ടിനെ ന്യായീകരിച്ചെന്നും പി സരിൻ പറഞ്ഞു. . പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പോലും ചിന്തിക്കാത്ത തരത്തിലാണ് മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കുന്നതെന്നും, മാദ്ധ്യമപ്രവർത്തനം നടത്തുമ്പോൾ കുറച്ച് ഉളുപ്പ് വേണമെന്നും സരിൻ പറഞ്ഞു.
ഭാര്യ ഡോ. സൗമ്യ സരിനൊപ്പം തന്റെ വീട്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പി. സരിന്റെ അധിക്ഷേപം.ഉളുപ്പില്ലാത്ത ചോദ്യം ചോദിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ മാനനഷ്‌ടക്കേസ് കൊടുക്കും. ഇരട്ട വോട്ടിനെ ന്യായീകരിക്കുകയാണ് പത്രപ്രവർത്തകർ ചെയ്യുന്നതെന്നും സരിൻ ആരോപിച്ചു.
https://www.facebook.com/Malayalivartha