മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്
നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടം. മഹാരാഷ്ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം. അത് ഫലിക്കുമോ ഇല്ലയോ എന്ന ചോദ്യം ശക്തമായിരിക്കുകയാണ്.
ജെ.എം.എമ്മിന്റെ നട്ടെല്ലായിരുന്ന ചംപായി സോറന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഝാര്‍ഖണ്ഡില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ നേതാക്കളെ കൂടി മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം . പ്രധാനമന്ത്രി മുതല്‍ പാര്‍ട്ടി അധ്യക്ഷന്‍ വരെഎത്തി . ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടുന്ന സഖ്യ സർക്കാർ വീണ്ടും അധികാരത്തില്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
മഹാരാഷ്ട്രയിൽ ബിജെപി മുന്നിലാണ്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും അജിത് പവാറിൻ്റെ എൻസിപി വിഭാഗവും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം രണ്ടാം തവണയും മത്സരിക്കുന്നു. മറുവശത്ത്, കോൺഗ്രസ്, ശിവസേന (യുബിടി), ശരദ് പവാറിൻ്റെ എൻസിപി എന്നിവയുടെ സഖ്യമായ പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) തിരിച്ചുവരുമോ എന്നാണ് ഉറ്റു നോക്കുന്നത്.
ഷിൻഡേ സേന നേതാവ് മിലിന്ദ് ദിയോറയ്‌ക്കെതിരെ ശിവസേന (യുബിടി) തലവൻ ആദിത്യ താക്കറെ ഏറ്റുമുട്ടുന്ന വോർളി നിയമസഭാ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബാരാമതിയിൽ അജിത് പവാറും യുഗേന്ദ്ര പവാറും എൻസിപിയിൽ നിന്നുള്ളതാണ്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നാഗ്പൂർ സൗത്ത് വെസ്റ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഫുൽ ഗുഡാഡെയിൽ നിന്ന് കടുത്ത പോരാട്ടം ഉണ്ടായേക്കും.
https://www.facebook.com/Malayalivartha