വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ നിയോജക മണ്ഡലത്തിലും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലും യുഡിഎഫിന് ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി. വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു. പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.
പാലക്കാട്ട് വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച്, കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കാനുള്ള സിപിഎം തന്ത്രത്തിനേറ്റ കനത്ത തിരിടച്ചടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ റെക്കോഡ് ഭൂരിപക്ഷം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ചെയ്തതു പോലെ ബിജെപിക്ക് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സിപിഎം പാലക്കാട്ട് ഒരുക്കിക്കൊടുത്തു. എന്നാൽ പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ചേലക്കരയിൽ ഭരണ സ്വാധീനവും പാർട്ടി സംവിധാനവും പണക്കൊഴുപ്പും ദുരുപയോഗപ്പെടുത്തി വിജയിക്കാനായെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു പൊതുവിലും സിപിഎമ്മിനു പ്രത്യേകിച്ചും സംഭവിച്ചത്.
എൽ ഡി എഫിൻ്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ നാലിലൊന്നായി കുറച്ച ചേലക്കരയിലെ മതേതര വിശ്വാസികൾക്കും യു. എഡി എഫ് പ്രവർത്തകർക്കും ചെന്നിത്തല അഭിവാദ്യങ്ങൾ അർപ്പിച്ചു. പാലക്കാട്ട് തുടർച്ചയായി മൂന്നാം സ്ഥാനത്തേക്കു പാർട്ടി പിന്തള്ളപ്പെട്ടതിന്റെ കാരണവും ഇതാണ്. രാഹൂൽ മാങ്കൂട്ടത്തിലിൻ്റെ ഉജ്ജ്വല വിജയം പിണറായി വിജയൻ്റെ ദുർഭരണത്തിനെതിരെയും ബി ജെ പി - സി പി എം അവിശുദ്ധ സഖ്യത്തിനെതിരെയും ഉള്ള ജനാധിപത്യ മതേതര ചേരിയുടെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha