തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതമുണ്ടായിട്ടും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതമുണ്ടായിട്ടും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനം നടത്തിയ പിണറായി വിജയന്‍ ഓന്തിന്റെ നിറം മാറുന്നതു പോലെയാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുന്നത്. അതിന്റെ ഭാഗമായാണ് പാണക്കാട് സാദിഖലി തങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്.
ആരാണ് മുഖ്യമന്ത്രിക്ക് ഈ പ്രസംഗം എഴുതിക്കൊടുക്കുന്നത്.? പാലക്കാട് സി.പി.എമ്മിന് വോട്ട് കൂടിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുമായുള്ള വ്യത്യാസം കുറഞ്ഞുവെന്നും പറഞ്ഞു. എന്റെ മാര്‍ക്ക് കൂടിയില്ലെങ്കിലും രണ്ടാം സ്ഥാനത്തുള്ള സഹപാഠിയുടെ മാര്‍ക്ക് കുറഞ്ഞതോടെ ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞെന്ന് ഒരു കുട്ടി അമ്മയോട് പറഞ്ഞതു പോലെയാണ് പിണറായി വിജയന്‍ സംസാരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
50000 ഉണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് 39000 ആയി കുറഞ്ഞു. അപ്പോഴാണ് സി.പി.എം അടുത്തെത്തി എന്നു പറഞ്ഞത്. ആരാണ് മുഖ്യമന്ത്രിയെ കൊണ്ട് ഇത്രയും പരിഹാസ്യമായ കാര്യങ്ങള്‍ പറയിക്കുന്നത്. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു പോകുന്നതില്‍ ഏറ്റവും സങ്കടപ്പെടുന്നതും കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എസ്.ഡി.പി.ഐയുടെ സഹായത്തോടെയാണ് യു.ഡി.എഫ് ജയിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇ ശ്രീധരന് കിട്ടിയ വോട്ടിന്റെ വലിയൊരു ശതമാനം വോട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത്. ഇ ശ്രീധരന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയത് എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha