ഒരുവശത്ത് ഭരണഘടനയാണ് എൻ്റെ വേദ പുസ്തകം എന്നു പറയുകയും മറുവശത്ത് അതിൻ്റെ മൂല്യങ്ങൾ പാടെ തിരസ്കരിക്കുകയും ചെയ്യുന്ന ഭരണവർഗത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതിവിധി; മതേതരത്വം എന്ന പദം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ നടപടിയെ സുപ്രീംകോടതി തന്നെ ശരി വച്ചിരിക്കുന്നു എന്ന് സന്ദീപ് ജി വാര്യർ
മതേതരത്വം എന്ന പദം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ നടപടിയെ സുപ്രീംകോടതി തന്നെ ശരി വച്ചിരിക്കുന്നു എന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; -
1976 ലെ 42 ാം ഭരണഘടന ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സുബ്രഹ്മണ്യം സ്വാമിയും ചില ബിജെപി നേതാക്കളും നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി . ഇതോടെ ഇന്ത്യ ഭരണഘടനാപരമായി മതേതര രാജ്യമല്ല എന്ന നറേറ്റീവ് തകർന്നു പോയിരിക്കുകയാണ് .
മതേതരത്വം എന്ന പദം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ നടപടിയെ സുപ്രീംകോടതി തന്നെ ശരി വച്ചിരിക്കുന്നു. ഒരുവശത്ത് ഭരണഘടനയാണ് എൻ്റെ വേദ പുസ്തകം എന്നു പറയുകയും മറുവശത്ത് അതിൻ്റെ മൂല്യങ്ങൾ പാടെ തിരസ്കരിക്കുകയും ചെയ്യുന്ന ഭരണവർഗത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതിവിധി. വാസ്തവത്തിൽ ഇന്ന് മാധ്യമങ്ങൾ നിർബന്ധമായും ചർച്ച ചെയ്യേണ്ടിയിരുന്ന വിഷയമാണിത്.
https://www.facebook.com/Malayalivartha