ഇന്ത്യയിൽ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണം ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ
ഇന്ത്യയിൽ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണം ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മനുഷ്യാവകാശവാദത്തിൽ അവസരവാദ നിലപാട് സ്വീകരിക്കുന്നവരാണ് ഇടതുപക്ഷം. മനുഷ്യാവകാശം ചില പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രമായുള്ളതെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പക്ഷമെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ വേദിയുടെ ലോക മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി മെഴുകുതിരി കത്തിക്കുന്നവര്‍ മുനമ്പത്തെ മനുഷ്യരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് മിണ്ടില്ല. സില്‍വര്‍ ലൈനെന്നെ ഒരിക്കലും നടക്കാത്ത പദ്ധതിയുടെ പേരില്‍ ആളുകളുടെ അടുക്കളയില്‍ കയറി മഞ്ഞക്കുറ്റി നാട്ടിയപ്പോള്‍ ഇടത് അനുഭാവികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മിണ്ടി കണ്ടില്ല. എഡിഎം നവീന്‍ ബാബുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ മക്കളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും ഇവര്‍ സംസാരിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
ഗാസയെക്കുറിച്ച് കണ്ണീരൊഴുക്കുന്നവര്‍ ഭീകരവാദികൾ തട്ടിയെടുത്ത് ഹീനമായി ബലാല്‍സംഗം ചെയ്ത് കൊന്ന ഇസ്രയേലി പെണ്‍കുട്ടികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് മൗനം പാലിക്കും. രോഹിത് വെമുലയ്ക്കായി കണ്ണീരൊഴുക്കുന്നവര്‍ എസ്ഡിപിഐക്കാര്‍ കുത്തിക്കൊന്ന അഭിമന്യുവിനായി ശബ്ദിക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു. എസ്എഫ്ഐക്കാര്‍ ഇടിച്ചുകൊന്ന സിദ്ധാര്‍ഥന്റെ മനുഷ്യാവകാശത്തെക്കുറിച്ച് ഇവര്‍ പറയുമോ എന്നും മുൻകേന്ദ്രമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha